റഷ്യ – ഹമാസ് ചർച്ച ; വെടിനിർത്തലില്ലാതെ ബന്ദികളെ വിട്ടുകൊടുക്കില്ല എന്ന് ഹമാസ്

മോസ്കോ : ഗാസ എരിഞ്ഞടങ്ങുമ്പോളും നിലപാടിൽ കടുകിടെ മാറാതെ ഹമാസ്. ഗാസയില്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കാതെ ബന്ദികളെ മോചിപ്പിക്കാനാവല്ല എന്ന് ഹമാസ് വീണ്ടും ഉറപ്പിച്ചു പറഞ്ഞു. ചർച്ചകൾക്കായി റഷ്യയിലെത്തിയ ഹമാസ് പ്രതിനിധി സംഘമാണ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

റഷ്യന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഹമാസ് പ്രതിനിധി അബു ഹമിദ് നിലപാട് വ്യക്തമാക്കിയത്. ഹമാസിന്റെ പക്കല്‍ ബന്ദികളായി നിരവധി പേരുണ്ട്. അതില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്.229 പേര്‍ ഹമാസിന്റെ പക്കല്‍ ബന്ദികളായി ഉണ്ടെന്നാണ് ഇസ്രയേല്‍ സൈന്യം നല്‍കുന്ന കണക്കുകള്‍. ഇവരെ ഗാസ മുനമ്പില്‍ തടങ്കലില്‍ വച്ചിരിക്കുകയാണെന്നാണ് ഇസ്രയേല്‍ നിഗമനം.

ഗാസയ്ക്ക് മേലുള്ള ആക്രമണം ഇരുപത് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ മരണ സംഖ്യ ഏഴായിരം പിന്നിട്ടതായാണ് കണക്കുകള്‍. ഗാസാ തെരുവില്‍ നിന്നു തിരിച്ചറിയാത്ത ആയിരത്തോളം മൃതദേഹങ്ങള്‍ കണ്ടെത്തിയതായി യുഎന്‍ ഏജന്‍സികളെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. കെട്ടിടാവശിശ്ടങ്ങൾക്ക് അടിയിൽ ധാരാളം മനുഷ്യർ മരിച്ചു കിടക്കുന്നുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ജെറുസലേമിലെ അല്‍ അഖ്‌സ പള്ളിക്ക് സമീപം കടുത്ത നിയന്ത്രണങ്ങള്‍ തുടരുകയാണ് ഇസ്രയേല്‍. മുസ്ലീം മത വിശ്വാസികളുടെ വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്ക് ഇന്ന് അനുമതി ഉണ്ടായില്ല. ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ഇസ്രയേല്‍പൊലീസ് അല്‍ അഖ്‌സ പള്ളിയിലേക്കുള്ള മുസ്ലീം മതവിശ്വാസികള്‍ക്കുള്ള പ്രവേശനം തടഞ്ഞത്.

Hamas delegation visits Moscow, discusses release of hostages in Gaza

More Stories from this section

family-dental
witywide