ശസ്ത്രക്രിയ പിഴവ് മൂലം വൃഷണം നഷ്ടമായെന്ന യുവാവിന്റെ പരാതി; അന്വേഷണം നടത്താനൊരുങ്ങി ആരോഗ്യവകുപ്പ്

സുല്‍ത്താന്‍ ബത്തേരി: ശസ്ത്രക്രിയയിലെ അശ്രദ്ധമൂലം വൃഷണം നഷ്ടമായെന്ന യുവാവിന്റെ പരാതിയില്‍ അന്വേഷണം നടത്താനൊരുങ്ങി ആരോഗ്യ വകുപ്പ്. വയനാട് ഡെപ്യൂട്ടി ഡിഎംഒയുടെ നേതൃത്വത്തിലുള്ള സമിതിയാണ് പരാതി അന്വേഷിക്കുക. ഹെര്‍ണിയ ശസ്ത്രക്രിയക്ക് വിധേയനായതിനെത്തുടര്‍ന്നാണ് തന്റെ വൃഷണം നീക്കം ചെയ്യേണ്ടി വന്നതെന്ന് പരാതിക്കാരന്‍ പറയുന്നു.

ഹെര്‍ണിയ ശസ്ത്രക്രിയ പിഴവ് വൃഷണത്തെ ബാധിച്ചെന്നും വൃഷണം നീക്കം ചെയ്യേണ്ടി വന്നെന്നുമാണ് പരാതി. ശസ്ത്രക്രിയ പിഴവ് മറച്ചുവെക്കാന്‍ ആശുപത്രിയിലെ ചികിത്സയുടെ ഭാഗമായ കേസ് റെക്കോര്‍ഡില്‍ കൃത്രിമം കാണിച്ചു എന്നുമാണ് വയനാട് തോണിച്ചാല്‍ സ്വദേശി ഗിരീഷ് പരാതി നല്‍കിയത്.
ആരോഗ്യവകുപ്പ് ജീവനക്കാരന്‍ കൂടിയാണ് ഗിരീഷിന്റെ പരാതി.

എന്നാല്‍ ഗിരീഷിന് കൃത്യമായ ചികിത്സ നല്‍കിയിരുന്നതായും വീഴ്ച ഉണ്ടായിട്ടില്ലെന്നുമാണു ശസ്ത്രക്രിയ ചെയ്ത ഡോക്ടറുടെ വിശദീകരണം. ഗിരീഷിന്റെ പരാതിയില്‍ വയനാട് ഡെപ്യൂട്ടി ഡിഎംഒയുടെ നേതൃത്വത്തിലുള്ള സമിതി അന്വേഷണം നടത്തും.

More Stories from this section

family-dental
witywide