ദുര്‍ബലമായി ലീ, കിഴക്കന്‍ തീരത്ത് ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

ഫ്ളോറിഡ : ഇ‍ഡാലിയയ്ക്ക് പിന്നാലെ ദുരിത മുന്നറിയിപ്പുമായി ആഞ്ഞുവീശിയ ലീ ചുഴലിക്കാറ്റിന്റെ ശക്തി കുറയുന്നതായി നാഷനല്‍ ഹരികെയ്ന്‍ സെന്റര്‍. എങ്കിലും കിഴക്കല്‍ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും തിരമാലകള്‍ ഉയരാനും കടലില്‍ അസാധാരണമായ ജലപ്രവാഹങ്ങള്‍ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കി.

ലീ ഇപിപോള്‍ അറ്റിലാറ്റിക്കിന്റെ വടക്ക്, വടക്ക് പടിഞ്ഞാറന്‍ ദിശയിലേക്കാണ് സഞ്ചരിക്കുന്നത്.

ഇപ്പോഴത്തെ കാറ്റിന്റെ ദിശ അനുസരിച്ച് പോര്‍ട്ടോറിക്കോ, ബ്രിട്ടിഷ് ആന്‍ഡ് യുഎസ് വെര്‍ജിന്‍ ഐലന്‍ഡ്സ് , ബര്‍മൂഡ, ബഹമാസ് പ്രദേശങ്ങളെ കാറ്റ് ബാധിക്കാന്‍ സാധ്യതള്ളവര്‍ ജാഗ്രത പാലക്കണമെന്ന് പോര്‍ട്ടോ റിക്കോ കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.