ചിക്കാഗോ രൂപതയിൽ ഫാ. ജോൺ മേലേപ്പുറം അടക്കം മൂന്നു വികാരി ജനറൽമാർ

ചിക്കാഗോ: ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതക്ക് മൂന്ന് വികാരി ജനറാൾമാരായി . നിലവിലുള്ള ഫാ. തോമസ് മുളവനാൽ (പ്രോട്ടോസിഞ്ചെല്ലൂസ്), ഫാ. തോമസ് കടുകപ്പള്ളി (സിഞ്ചെല്ലൂസ്), എന്നിവർക്ക് പുറമെ ഫാ. ജോൺ മേലേപ്പുറത്തിനെക്കൂടി (സിൻചെല്ലി) ഉൾപെടുത്തിയതോടെയാണ് മൂന്ന് വികാരി ജനറാൾമാരായത്.

സെപ്റ്റംബർ 15 മുതലാണ് പുതിയ വികാരി ജനറാൾ ചുമതലയേൽക്കുക. നിയമന ഉത്തരവ് രൂപതാധ്യക്ഷൻ മാർ. ജോയി ആലപ്പാട്ട് പുറപ്പെടുവിച്ചു.

ഫാ. തോമസ് മുളവനാൽ

ചിക്കാഗോ മേവുഡ് സേക്രഡ്‌ ഹാർട്ട് ക്‌നാനായ കത്തോലിക്ക പള്ളി വികാരിയാണ് ഫാ. തോമസ് മുളവനാൽ. രൂപതയിൽ ഉൾപ്പെട്ട ക്‌നാനായ പള്ളികളുടെയും മിഷനുകളുടെയും ചുമതലയുള്ള ഫാ. തോമസ് മുളവനാൽ വികാരി ജനറാൾ ചുമതലക്കൊപ്പം സേക്രഡ്‌ ഹാർട്ട് ചർച് പാസ്റ്ററായും തുടരും.

ന്യൂയോർക്ക് ബെത്‌പേജ് സെയിന്റ് മേരീസ് സിറോ മലബാർ ഇടവക വികാരിയായി ആറുവര്ഷത്തിലധികം സേവനമനുഷ്ഠിച്ച ശേഷമാണ് ഫാ. ജോൺ മേലേപ്പുറം വികാരി ജനറാളായി രൂപതാ ആസ്ഥാനത്തെത്തുന്നത്. വികാരി ജനറാൾ ഇൻ റസിഡൻസ് എന്നതായിരിക്കും സ്ഥാനപ്പേര്.

ഫാ. ജോൺസ്റ്റി തോമസ് തച്ചാറ

പകരം ഫാ. ജോൺസ്റ്റി തോമസ് തച്ചാറ ബേത്ത്‌പേജ് സെന്റ് മേരീസിൽ ചാർജ് എടുക്കും.

ഫാ. ജോബി ജോസഫ്

ഫാ. ജോബി ജോസഫ്, അസി. പാസ്റ്റർ, സെന്റ് മേരീസ്, ഓൾഡ് ബെത്‌പേജ്, ന്യു യോർക്ക്