പാക്കിസ്ഥാനെതിരെ ഇടിമുഴക്കമായി ഇന്ത്യ; ലോകകപ്പില്‍ ഇന്ത്യക്ക് മിന്നും ജയം; ഹീറോയായി രോഹിത് ശര്‍മ്മ

അഹമദാബാദ്: ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്താനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ മിന്നും നേട്ടം. 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 19.3 ഓവര്‍ ബാക്കി നില്‍ക്കെയാണ് വിജയം സ്വന്തമാക്കിയത്. അഹമദാബാദിലെ സ്റ്റേഡിയത്തില്‍ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ വിജയത്തില്‍ ഹിറോയായത് രോഹിത് ശര്‍മ്മാണ്. 63 പന്തില്‍ രോഹിത് അടിച്ച 86 റണ്‍ ഇന്ത്യക്ക് ശക്തമായ മുന്നേറ്റമായി. ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ എട്ടാമത്തെ വിജയമാണിത്.

നല്ല പ്രകടനത്തോടെയായിരുന്നു പാക്കിസ്ഥാന്റെ തുടക്കമെങ്കിലും ഇന്ത്യയുടെ മുന്നേറ്റത്തില്‍ പിടിച്ചുനില്‍ക്കാനായില്ല. 42.5 ഓവറില്‍ 191 റണ്‍സെടുത്ത് പാക്കിസ്ഥാന്‍ ഓള്‍ ഔട്ടായി. പിന്നീട് ബാറ്റ് ചെയ്ത ഇന്ത്യ 30.3 ഓവറില്‍ പാക്കിസ്ഥാനെ തകര്‍ത്തെറിഞ്ഞു. ഇന്ത്യക്കായി ശ്രേയസ് അയ്യര്‍ അദ്ധസെഞ്ച്വറി നേടി പുറത്താകാതെ നിന്നു. 62 ബോളി‍ല്‍ 53 റണ്‍സ്.

ഇന്നത്തെ മത്സരത്തോടെ പാക്കിസ്ഥാനോട് ഏകദിന മത്സരത്തില്‍ തോറ്റിട്ടില്ല എന്ന ചരിത്രം ഇന്ത്യ നിലനിര്‍ത്തി. രോഹിത് ശര്‍മ്മ-ശുഭ്മാന്‍ ഗില്‍ സഖ്യമാണ് ഇന്ത്യക്കായി ആദ്യ ബാറ്റിംഗിന് ക്രീസില്‍ ഇറങ്ങിയത്. ഡെങ്കിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് അവശനായി ചികിത്സയിലായിരുന്നു ഗില്‍. ആശങ്കകള്‍ ഏറെ ഉണ്ടായിരുന്നെങ്കില്‍ ക്രീസില്‍ ഗില്‍ തകര്‍ത്താടി. എന്നാല്‍ പതിനാറ് റണ്‍സെടുത്ത് മുന്നേറുന്നതിനിടയില്‍ ഒരു ക്യാച്ചിലൂടെ പുറത്തായി. പിന്നീടെത്തിയ കോലിക്ക് കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ല. മോശം ഷോട്ട് നല്‍കിയാണ് കോലി പുറത്തായത്.

കോലിക്ക് ശേഷം എത്തിയ ശ്രേയസ് അയ്യരും രോഹിതുമാണ് പിന്നീട് പാക്കിസ്ഥാനെതിരെയുള്ള മുന്നേറ്റം ശക്തമാക്കിയത്. ശേയസ്-രോഗിത് സഖ്യം തന്നെയാണ് ഇന്ത്യ വിജയത്തിലേക്ക് എത്തിച്ചത്. 42 ഓവര്‍ കളിച്ച പാക്കിസ്ഥാനെ 30 ഓവര്‍ അവസാനിപ്പിച്ച് ഇന്ത്യ ചരിത്ര നേട്ടം കുറിച്ചു.

India defeated Pakistan in World Cup cricket

More Stories from this section

family-dental
witywide