ലോകത്തെ ഏറ്റവും മികച്ച 25 രാജ്യങ്ങളുടെ പട്ടികയില്‍ ‘ഇന്ത്യ’ ഇല്ല, മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ ‘കാനഡ’ക്ക് രണ്ടാം സ്ഥാനം

ന്യൂയോര്‍ക്: സാമ്പത്തികമായും സാമൂഹികമായും ജീവിത നിലവാരത്തിലും സുരക്ഷയിലും ലോകത്തെ ഏറ്റവും മികച്ച രാജ്യങ്ങളെ കുറിച്ചായിരുന്നു സര്‍വ്വെ. 87 രാജ്യങ്ങളാണ് പട്ടികയില്‍ ഉണ്ടായിരുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പതിനേഴായിരത്തിലധികം പേരില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് സര്‍വ്വെ റിപ്പോര്‍ട്ട്. അമേരിക്കയിലെ ഗ്ളോബല്‍ മാര്‍ക്കറ്റിംഗ് സര്‍വ്വീസസും യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍ വാനിയയും നടത്തിയ സര്‍വ്വെ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.

ലോകത്തെ ഏറ്റവും മികച്ച രാജ്യമായി തെരഞ്ഞെടുക്കപ്പെട്ടത് സ്വിറ്റ്സര്‍ലാന്റാണ്. സാമ്പത്തികവും സാമൂഹികവുമായും ജനങ്ങളുടെ ജീവിത നിലവാരം, പുതിയ സംരംഭങ്ങള്‍, സാംസ്കാരിക വൈവിധ്യങ്ങള്‍, പൈതൃകങ്ങള്‍ തുടങ്ങിയ ഒട്ടനവധി സവിശേഷതങ്ങള്‍ കൊണ്ട് സ്വിറ്റ്സര്‍ലാന്റ് ലോകത്തെ ഏറ്റവും മികച്ച രാജ്യമാണെന്ന് സര്‍വ്വെ പറയുന്നു. മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം കാനഡക്കാണ്. ജീവിത നിലവാരത്തിലെ മേന്മയും പുരോഗതിയും ഏറ്റവും ഉയര്‍ന്ന നിലയിലായതാണ് അമേരിക്കയുടെ അയല്‍സംസ്ഥാനമായ കാനഡയെ രണ്ടാം സ്ഥാനത്ത് എത്തിച്ചത്.

അതേസമയം പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് അമേരിക്ക. ലോകത്തെ ഏറ്റവും സമ്പന്നവും ശക്തവുമായ രാജ്യം ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ മൂന്നില്‍ പോലും ഇടം നേടിയില്ലെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണ്. സ്വീഡന്‍ ഓസ്ട്രേലിയ, ജപ്പാന്‍, ജര്‍മനി, ന്യൂസിലാന്റ്, യുകെ, നെതര്‍ലാന്റ്, നോര്‍വെ, ഫ്രാന്‍സ്, ഡെന്മാര്‍ക്ക്, ഫിന്‍ലാന്റ്, ഇറ്റലി, സിങ്കപ്പൂര്‍, സ്പെയിന്‍, ബെല്‍ജിയം, യു.എ.ഇ, ചൈന, സൗത്ത് കൊറിയ, ഓസ്ട്രിയ, അയര്‍ലാന്റ്, ലക്സംബര്‍ഗ്, പര്‍ചുഗല്‍ എന്നിവയാണ് ഏറ്റവും മികച്ച രാജ്യങ്ങള്‍.

ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയില്‍ അമേരിക്ക ഇല്ല

ഏറ്റവും സുരക്ഷിതമായ ലോകത്തെ രാജ്യങ്ങളെ കുറിച്ചും സര്‍വ്വെ നടത്തിയിട്ടുണ്ട്. ഇതില്‍ തെരഞ്ഞെടുക്കപ്പെട്ടത് പത്ത് രാജ്യങ്ങളാണ്. അതില്‍ അമേരിക്ക ഇല്ല എന്നത് ശ്രദ്ധേയമാണ്. ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമത് സ്വിറ്റ്സര്‍ലാന്റ് ആണ്. സ്വീഡന്‍, കാനഡ, ഫിന്‍ലാന്റ്, ഡെന്‍മാര്‍ക്, ഓസ്ട്രിയ, നോര്‍വെ, ന്യൂസിലാന്റ്, നെതര്‍ലാന്റ്, ബെല്‍ജിയം എന്നീ രാജ്യങ്ങളാണ് ഏറ്റവും സുരക്ഷിതം എന്നും സര്‍വ്വെ പറയുന്നു.

India is not among the best countries in the world

More Stories from this section

family-dental
witywide