
ഇന്ത്യാന: ഇന്ത്യാനയിലെ വാൽപെറയ്സോയിലെ ജിംനേഷ്യത്തിൽ വച്ച് കുത്തേറ്റ ഇന്ത്യൻ വിദ്യാർഥി വരുൺ രാജ് പുച മരിച്ചു. വാൽപെറയ്സോ യൂണിവേഴ്സിറ്റിയിൽ കംപ്യൂട്ടർ സയൻസ് എംഎസ് വിദ്യാർഥിയായിരുന്നു 24 വയസ്സുകാരനായ വരുൺ. തെലങ്കാനയിലെ ഖമ്മം സ്വദേശിയാണ്
ഒക്ടോബർ 29ന് രാവിലെ പ്ലാനെറ്റ് ജിമ്മിലായിരുന്നു സംഭവം. കുത്തി പരുക്കേൽപ്പിച്ച പ്രതി ജോർഡൻ അൻഡ്രാഡെ പൊലീസ് കസ്റ്റഡിയിലാണ്. ഇയാൾക്കതിരെ കൊലപാതക ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്.
വരുണിൻ്റെ തലയ്ക്കായിരുന്നു കുത്തേറ്റത്. ജിമ്മിലെ മസാജിങ് റൂമിലായിരുന്നു വരുൺ. പ്രതി ജോർഡൻ അൻഡ്രാഡെ അവിടെ എത്തിയതിനെ തുടർന്ന് വാക്കേറ്റമുണ്ടാവുകയായിരുന്നു . വരുൺ തന്നെ ആക്രമിക്കുമോ എന്ന് ഭയന്ന് അയാളെ കുത്തിയെന്നാണ് പ്രതി പൊലീസിനു നൽകിയ മൊഴി. വരുണിനെ അപ്പോൾ തന്നെ ഫോർട്ട് വെയ്ൻ ആശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമാണെന്നും അഞ്ച് ശതമാനം പോലും രക്ഷപ്പെടാൻ സാധ്യതയില്ലെന്നും അന്നു തന്നെ ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. വരുണിൻ്റെ മരണ വിവരം വീട്ടുകാരെ അറിയിച്ചത് യൂണിവേഴ്സിറ്റിയാണ്.
Indian student, brutally stabbed at US gym, succumbs to injuries