ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുള്ള വനിതയെ പ്രണയിച്ചു ; യുഎസ് നയതന്ത്ര ഉദ്യോഗസ്ഥന്റെ പണിപോയി!

വാഷിങ്ടന്‍ : ചൈനയിലുള്ള യുഎസ് ഉദ്യോഗസ്ഥരോ കുടുംബാംഗങ്ങളോ ചൈനീസ് പൗരന്മാരെ പ്രണയിക്കുകയോ ശാരീരിക ബന്ധത്തില്‍ എര്‍പ്പെടുകയോ ചെയ്താല്‍ പുറത്താക്കുമെന്ന് ജോ ബൈഡന്‍ പ്രസിഡന്റ് ആയിരിക്കെ 2024 ല്‍ നിയമം കൊണ്ടുവന്നിരുന്നു. ഇതിന്റെ ലംഘനം ചൂണ്ടിക്കാട്ടി യുഎസ് നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി. ഈ നിയമം പ്രാബല്യത്തില്‍ വന്നശേഷമുള്ള ആദ്യ പുറത്താക്കലാണിത്.

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുള്ള വനിതയെ പ്രണയിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും ഇടപെട്ട് വിഷയം പരിശോധിച്ചിരുന്നു. ഉദ്യോഗസ്ഥന്റെ പേര് യുഎസ് വെളിപ്പെടുത്തിയിട്ടില്ല.