
ലണ്ടന്‍: യുകെയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയെ തെംസ് നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മിത്കുമാര്‍ പട്ടേല്‍ എന്ന 23കാരന്റെ മൃതദേഹമാണ് നദിയില്‍ നിന്ന് കണ്ടെത്തിയത്. കഴിഞ്ഞ മാസം 17 മുതലാണ് മിത്കുമാറിനെ കാണാതായത്. മരണത്തില്‍ ദുരൂഹതയില്ലെന്നും നഗരത്തിലെ പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ സെപ്റ്റംബറിലാണ് മിത്കുമാര്‍ യുകെയിലെ ഷെഫീല്‍ഡ് ഹല്ലം യൂണിവേഴ്‌സിറ്റിയില്‍ ഉന്നത പഠനത്തിനായി എത്തിയത്. നവംബര്‍ 17ന് നിത്യേനയുള്ള നടത്തത്തിനായി പുറത്തേക്കു പോയ മിത്കുമാര്‍ പിന്നീട് തിരിച്ചെത്തിയില്ല. മിത്കുമാറിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ നല്‍കിയ പരാതിയിന്മേല്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
അതേസമയം, യുവാവിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി ബന്ധുക്കള്‍ ധനസമാഹരണം നടത്താനൊരുങ്ങുകയാണ്. മൃതദേഹം ഇന്ത്യയിലേക്ക് എത്തുന്നതിനായി ഇങ്ങനെ സമാഹരിക്കുന്ന തുക ചിലവിടും.