
അയോധ്യയിലെ പുതിയ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി അമേരിക്കയിലെ ഹിന്ദു മതവിശ്വാസികൾ ആഘോഷപരിപാടികൾക്ക് തുടക്കമിട്ടു. ജയ് ശ്രീറാം വിളികളോടെ വാഷ്ങ്ടണിൽ കാർ, ബൈക്ക് റാലികൾ സംഘടിപ്പിച്ചു.
മേരിലൻ്റിലെ ആഞ്ജനേയ ക്ഷേത്രത്തിൽ നടന്ന പരിപാടികൾക്ക് വിശ്വ ഹിന്ദു പരിഷത് നേതൃത്വം നൽകി. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പരിപാടിയിൽ പങ്കെടുത്തു. ക്ഷേത്ര പ്രതിഷ്ഠാ ദിനമായ ജനുവരി 20ന് അമേരിക്കയിൽ നിന്നുള്ള 100 ഹിന്ദു കുടുംബങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് വലിയ ആഘോഷം നടത്തുമെന്ന് വിഎച്ച്പി അമേരിക്കൻ ഘടകം പ്രസിഡൻ്റ് മഹേന്ദ്ര സാപ അറിയിച്ചു. വിഎച്ച്പി പ്രതിനിധികളായ അനിമേഷ് ശുക്ല, അങ്കുർ മിശ്ര എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകി.
Indians organise car rally in US ahead of Ram Temple inauguration