ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; കെ.എല്‍. രാഹുലും ജസ്പ്രീത് ബുമ്രയും ടീമിൽ ഇടം നേടി, സഞ്ജുവിന് ഇടമില്ല

കൊളംബോ: ഏകദിന ലോകകപ്പിനായുള്ള ഇന്ത്യയുടെ 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഇന്ന് ഉച്ചക്ക് ഒന്നരക്ക് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കാറാണ് ടീമിനെ പ്രഖ്യാപിച്ചത്. പരിക്കില്‍ വലയുന്ന കെ.എല്‍ രാഹുലിനെ ടീമില്‍നിലനിര്‍ത്തിയപ്പോള്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ പുറത്തായി. ഇഷാന്‍ കിഷനാണ് ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍.

ഏഷ്യാ കപ്പിന് പ്രഖ്യാപിച്ച ടീമില്‍ നിന്നാവും 15 അംഗ ഏകദിന ലോകകപ്പ് ടീമിനെ തിരഞ്ഞെടുക്കുകയെന്ന് നേരത്തെ അഗാര്‍ക്കര്‍ പ്രഖ്യാപിച്ചിരുന്നു. യുവ ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ തിലക് വര്‍മ, വലം കൈയന്‍ പേസര്‍ പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ക്ക് ടീമിലിടം നേടാന്‍ സാധിച്ചില്ല.

ഇന്നാണ് ടീമുകളെ പ്രഖ്യാപിക്കേണ്ട അവസാന ദിവസം. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമായും നായകന്‍ രോഹിത് ശര്‍മ്മയുമായും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നേരത്തെ ശ്രീലങ്കയിലേക്കെത്തിയിരുന്നു. നായകന്‍ രോഹിത്തിനൊപ്പമെത്തിയാണ് അഗാര്‍ക്കര്‍ ടീം പ്രഖ്യാപനം നടത്തിയത്.

ഇന്ത്യയുടെ ഏകദിന ലോകകപ്പ് 15 അംഗ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അക്ഷര്‍ പട്ടേല്‍, സൂര്യകുമാര്‍ യാദവ്, മുഹമ്മദ് ഷമി.

More Stories from this section

family-dental
witywide