ഐഒസി പെന്‍സില്‍വേനിയ ചാപ്റ്ററിന്‍റെ സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 19ന്, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഫിലാഡല്‍ഫിയ: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‍റെ 77ാം വാര്‍ഷികം ഐ.ഒ.സി പെന്‍സില്‍വേനിയ ചാപ്റ്റര്‍ സമുചിതമായി ഓഗസ്റ്റ് 19ന് ശനിയാഴ്ച 4 മണി മുതല്‍ നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയായിലെ ക്രിസ്തോസ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ പ്രത്യേകമായി തയ്യാറാക്കുന്ന ഉമ്മന്‍ ചാണ്ടി നഗറില്‍ വിവിധ സാംസ്ക്കാരിക കലാപരിപാടികളോടെ കൊണ്ടാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് പെന്‍സില്‍വേനിയ ചാപ്റ്റര്‍ പ്രസിഡന്‍റ് സാബു സ്കറിയ അറിയിച്ചു.

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഗ്ലോബല്‍ ചെയര്‍മാന്‍ സാം പിറ്റ്ഡ്രോട മുഖ്യ അതിഥിയായി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് എബ്രാഹം, നാഷണല്‍ പ്രസിഡന്‍റ് ലീല മാരേട്ട്, കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് ജേതാവും അമേരിക്കന്‍ മലയാളിയുമായ ജയന്ത് കാമിച്ചേരില്‍, വിവിധ ഐ.ഒ.സി ചാപ്റ്ററുകളുടെ പ്രതിനിധികള്‍, സംഘടന നേതാക്കള്‍ തുടങ്ങിയ അതിഥികള്‍ ആഘോഷ പരിപാടികളില്‍ പങ്കെടുക്കും.

ഫിലാഡല്‍ഫിയായിലും പരിസര പ്രദേശങ്ങളിലുമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും അനുഭാവികളെയും സ്വതന്ത്ര്യദിനാഘോഷ സമ്മേളനത്തിലേയ്ക്കും കലാസാംസ്ക്കരിക പരിപാടികളിലേയ്ക്കും തുടര്‍ന്നുള്ള അത്താഴ വിരുന്നിലേയ്ക്കും പ്രവേശനം തികച്ചും സൗജന്യമാണ്.

More Stories from this section

dental-431-x-127
witywide