ആരാധകരേ ശാന്തരാകുവിൻ! സ്മാര്‍ട്ട് ഫോണ്‍ വിലയില്‍ ഇനി ഐ ഫോണ്‍ വാങ്ങാം, 14ന് ഇടിഞ്ഞത് 16,901 രൂപ, 13ന് 24,901 രൂപയും

ആപ്പിളിന്റെ ഏറ്റവും പുതിയ സീരീസ് ഐഫോണ്‍ 15 ഔദ്യോഗികമായി പുറത്തിറങ്ങിയതിന് പിന്നാലെ ഐഫോണ്‍ 14 വില കുത്തനെ ഇടിഞ്ഞു. പുതിയ തലമുറ ഐഫോണ്‍ അവതരണത്തിന് ശേഷമാണ് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഐഫോണ്‍ 14 മോഡലിന് ആകര്‍ഷകമായ വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഐഫോണ്‍ 14 ഫ്ലിപ്പ്കാര്‍ട്ടിലൂടെ വാങ്ങുന്നവര്‍ക്കാണ് വിലക്കിഴിവുകള്‍ നല്‍കുന്നത്. ഐഫോണ്‍ 14യുടെ ചുവപ്പ് നിറത്തിലുള്ള വേരിയന്റാണ് കുറഞ്ഞ വിലയ്ക്ക് വില്‍പ്പനയ്ക്കെത്തിച്ചിരിക്കുന്നത്. ഐഫോണ്‍ 14യുടെ റെഡ് കളര്‍ വേരിയന്റ് 79,900 രൂപയായിരുന്നു വില. ഇപ്പോള്‍ ഫ്ലിപ്പ്കാര്‍ട്ടിലൂടെ ഈ ഫോണ്‍ 66,999 രൂപയ്ക്ക് ലഭിക്കും.

എച്ച്ഡിഎഫ്‌സി ബേങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 4,000 രൂപ അധിക കിഴിവും ലഭിക്കും. ഇതോടെ ഫോണിന്റെ വില 62,999 രൂപയായി കുറയും. ഇതോടെ ഉപഭോക്താക്കള്‍ക്ക് മൊത്തം 16,901 രൂപ കിഴിവ് ലഭിക്കുന്നു. ഐഫോണ്‍ 13 നിലവില്‍ 56,999 രൂപ മുതലുള്ള വിലയിലാണ് ഫ്ലിപ്പ്കാര്‍ട്ടില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ഈ ഡിവൈസും ഐഫോണ്‍ 14 മോഡലിന് സമാനമായ സവിശേഷതകളുമായിട്ടാണ് വരുന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഈ ഫോണ്‍ വാങ്ങുന്നവര്‍ക്ക് 54,999 രൂപയ്ക്ക് ഐഫോണ്‍ 13 സ്വന്തമാക്കാം. 79,900 രൂപയ്ക്കാണ് ഇതുവരെ ഈ ഫോണ്‍ വിറ്റഴിച്ചിരുന്നത്. 24,901 വിലക്കുറവ് വരെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, ആപ്പിള്‍ പുറത്തിറങ്ങിയ പുതിയ ഉല്‍പ്പന്നങ്ങളില്‍ ഐ ഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ, ഐ ഫോണ്‍ 15 പ്രോ മാക്‌സ്, ആപ്പിള്‍ വാച്ച് സീരീസ് 9, ആപ്പിള്‍ വാച്ച് അള്‍ട്രാ 2, യു എസ് ബി സി ചാര്‍ജിങ് പിന്തുണയുള്ള എയര്‍പോഡ്സ് പ്രോ എന്നിവ ഉള്‍പ്പെടുന്നു.

ഇന്ത്യയില്‍ അടിസ്ഥാന മോഡല്‍ ആയ ഐ ഫോണ്‍ 15 സീരീസ് സ്വന്തമാക്കണമെങ്കില്‍ 79,900 രൂപ നല്‍കണം. എന്നാല്‍ 256 ജി ബി സ്റ്റോറേജോട് കൂടി 89,900 രൂപക്കും 512 ജി ബി 1,09,900 രൂപക്കും ലഭിക്കും. ഐ ഫോണ്‍ 15 പ്ലസ് 128 ജി ബി വാരിയന്റിന് 89,900 രൂപക്കും 256 ജി ബി വരിയന്റിന് 99900 രൂപക്കും ലഭ്യമാവും. എന്നാല്‍ 512 ജി ബി യുള്ള ഫോണ്‍ സ്വന്തമാക്കണമെങ്കില്‍,119900 രൂപ നല്‍കണം.

ഐ ഫോണ്‍ 15 പ്രോയുടെ 128 ജി ബി സ്റ്റോറേജിന് 1,34,900 രൂപയും 256 ജി ബി വാരിയന്റിന് 1,44900 രൂപയും,512 ജി ബി വരിയന്റിന് 1,64,900 രൂപയും നല്‍കണം. എന്നാല്‍ 1 ടി ബി സ്റ്റോറേജ് ലഭിക്കണമെങ്കില്‍ 1,84900 രൂപ നല്‍കണം.

ഐഫോണ്‍ 15 പ്രോ മാക്‌സിന്റെ 256 വാരിയന്റ് 1,59,900 രൂപയും 512 ജി ബി വാരിയന്റിന് 1,79,900 രൂപ നല്‍കണം. ഏറ്റവും മുന്‍നിരയിലുള്ള 1 ടി ബി പതിപ്പ് സ്വന്തമാക്കാന്‍ 1,99,900 രൂപ വേണം.

ഇന്ത്യക്ക് പുറത്ത് ഐ ഫോണ്‍15 സീരിസ് 799 ഡോളറിനു ലഭിക്കും. ഐഫോണ്‍ 15 പ്ലസ് 899 ഡോളറിനു ആണ് വിപണിയില്‍ ലഭ്യമാവുക. ഐ ഫോണ്‍ 15 പ്രോ വില മുമ്പത്തേത് പോലെ തന്നെ 999 ഡോളറിനു ലഭിക്കും. എന്നാല്‍ ഐ ഫോണ്‍ പ്രോ മാക്‌സ് സ്വന്തമാക്കാന്‍ 1,199 ഡോളര്‍ നല്‍കണം. ഫോണ്‍ 15 സീരിസിനായുള്ള പ്രീ ഓര്‍ഡറുകള്‍ സെപ്റ്റംബര്‍ 15 മുതല്‍ ആരംഭിക്കും. മുന്‍നിര ഫോണുകള്‍ സെപ്റ്റംബര്‍ 22 മുതല്‍ ഷിപിങ് ആരംഭിക്കുന്നതാണ്.

ഈ വര്‍ഷം ഐ ഫോണുകളിലെ ഏറ്റവും വലിയ പ്രത്യേകത യുഎസ്ബി – സി പോര്‍ട്ട് ആണ് ചാര്‍ജ് ചെയ്യുന്നതിനായി ഉള്ളത്. ഐ ഫോണില്‍ മുമ്പ് ഇത് ലഭ്യമല്ലായിരുന്നു. ഐഫോണ്‍ 15 ഡിസ്‌പ്ലേയ്ക്ക് 2000 നിറ്റ്‌സ് ഉണ്ട്. ഐഫോണ്‍ 15 ന് 6.1 ഇഞ്ച് ഡിസ്‌പ്ലേ ആണ് ഉള്ളതെങ്കിലും ഐഫോണ്‍ 15 പ്ലസിനു 6.7 ഇഞ്ച് ആണുള്ളത്. അ16 ബയോണിക് ചിപ്പ് ആണ് പുതിയ ഐഫോണ്‍ 15 ന് കരുത്തു പകരുന്നത്. രണ്ടാം തലമുറ അള്‍ട്രാ വൈഡ് ബാന്‍ഡ് ചിപ്പും ഇതിലുണ്ട്. പിങ്ക്, മഞ്ഞ, പച്ച നീല, കറുപ്പ് നിറങ്ങളില്‍ ലഭ്യമാണ്. ഐ ഫോണ്‍ 15, 15 പ്ലസ് മോഡലുകളിലെ പ്രാഥമിക ക്യാമറ 2 യുഎം ക്വാഡ് പിക്‌സല്‍ സെന്‍സറും എഫ്/ 1.6 അപ്പേര്‍ച്ചര്‍ ഉള്ളക് 48 മെഗാ പിക്‌സല്‍ ക്യാമറയും വൈഡ് ആംഗിള്‍ ക്യാമറയും ആണ്. വീഡിയോ ചാറ്റുകള്‍ക്കും സെല്‍ഫിക്കും 12 മെഗാ പിക്‌സല്‍ ക്യാമറ ആണ് ലഭ്യമാവുക.

ആപ്പിളിന്റെ മുന്‍നിര മോഡല്‍ ആയ ഐ ഫോണ്‍ 15 പ്രോ ,എന്നിവ ടൈറ്റാനിയം ബോഡിയില്‍ ആണ് നിര്‍മിച്ചത്. മികച്ച പ്രകടനം കാഴ്ച വെക്കാന്‍ ആദ്യ 3 നാനോ ചിപ്പ് ഈ മോഡലില്‍ ഉണ്ടാവും. ഐ ഫോണ്‍ പോലെ തന്നെ പ്രോ മോഡലിന് 6.1 ഇഞ്ച് സ്‌ക്രീന്‍ ആയിരിക്കും. പ്രോ മാക്‌സിന് 6.7 ഇഞ്ച് ഡിസ്‌പ്ലേ മികച്ച കാഴ്ച്ചാനുഭവം പ്രദാനം ചെയ്യുന്നു. പ്രോയില്‍ സൂപ്പര്‍ റെറ്റിന എക്‌സ്ഡി ആര്‍ സംവിധാനം ഉണ്ട്.

More Stories from this section

family-dental
witywide