ഐഫോൺ കള്ളനെ ക്യാമറ പിടിച്ചേ… വിഡിയോ

ഇങ്ങനെയും കള്ളന്മാർ ഉണ്ടാകുമോ? പട്ടാപ്പകൽ എല്ലാവരും നോക്കിനിൽക്കെ ആപ്പിൾ ഷോറൂമിൽ കയറി അമ്പത് ഐഫോണുകൾ കൂളായി മോഷ്ടിക്കുക, എന്നിട്ട് വണ്ടിയിൽ കയറി രക്ഷപ്പെടുക. അമേരിക്കയിലെ കാലിഫോർണിയയിലെ എമറിവില്ലിലാണ് സംഭവം. മോഷ്ടാവിൻ്റെ സാഹസികത അധികം നീണ്ടുപോയില്ല, അയാൾ പൊലീസ് പിടിയിലായി. മോഷണം സിസിടിവിയിൽ വളരെ വ്യക്തമായി തെളിഞ്ഞു. വിഡിയോ വൈറലാണുതാനും.

അടിമുടി കറുത്ത കുപ്പായമിട്ട്, മുഖവും മറച്ച ഒരു യുവാവ് കടയിൽ കയറി ഡിസ്പ്ലേയ്ക്ക് വച്ചിരുന്ന ഫോണുകളെല്ലാം വളരെ വേഗത്തിൽ പോക്കറ്റിലിട്ട് , ഓടിപ്പോകുന്നത് ദൃശ്യങ്ങളിൽ കാണാം. കുറേ ആളുകൾ ഇതെല്ലാം നോക്കിനിൽക്കുന്നുണ്ട്. പക്ഷേ അവരാരും പ്രതികരിക്കുന്നതേയില്ല. തൊട്ടപ്പുറം ഒരു പൊലീസ് വാഹനവും കിടപ്പുണ്ട്. എന്നിട്ടും കാര്യമുണ്ടായില്ല. 40 ലക്ഷംരൂപയുടെ മുതലാണ് കൊച്ചുകള്ളൻ കൊണ്ടുപോയത്. പക്ഷേ എന്തുകാര്യം. ഐഫോൺ അല്ലേ, എല്ലാം ട്രാക്ക് ചെയ്യാം, ലോക് ചെയ്യാം. കള്ളന് പ്രത്യേകിച്ച് കാര്യമുണ്ടാകില്ല.

എന്തായാലും കണ്ണിൽ കണ്ണിൽ നോക്കി കട്ടോണ്ടുപോയ ആ ചെറുപ്പക്കാരൻ്റെ പേര് ടെയ് ലർ മിംസ് എന്നാണ് ബെർക്ക്ലിയിൽ നിന്നുള്ള 21 വയസ്സുകാരനാണ് അയാൾ. പൊലീസ് പിടികൂടിയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Masked Man Steals 50 iPhones From An Apple Store in California