ഇസ്രായേലി ബന്ദിയെ മോചിപ്പിക്കാനുള്ള ഇസ്രായേല്‍ ഓപ്പറേഷന്‍ പരാജയപ്പെട്ടു, ബന്ദി കൊല്ലപ്പെട്ടതായി ഹമാസ്

ഗാസ സിറ്റി: ഒരു ഇസ്രായേലി ബന്ദിയെ മോചിപ്പിക്കാനുള്ള ഇസ്രായേല്‍ ഓപ്പറേഷന്‍ പരാജയപ്പെട്ടതിന്റെ രക്തരൂക്ഷിതമായ അനന്തരഫലങ്ങള്‍ കാണിക്കുന്ന വീഡിയോ ഹമാസിന്റെ സായുധ വിഭാഗം പുറത്തുവിട്ടു.

ദൃശ്യങ്ങളില്‍, താന്‍ 40 ദിവസമായി തടവിലാക്കപ്പെട്ടതായി ഒരാള്‍ പറയുന്നു, നവംബര്‍ പകുതിയോടെ വീഡിയോ റെക്കോര്‍ഡുചെയ്തിരിക്കാമെന്ന് കരുതപ്പെടുന്ന വീഡിയോയുടെ പിന്നീടുള്ള ഭാഗങ്ങളില്‍ ടൈല്‍ പാകിയ ഒരു തറയില്‍ ധാരാളം രക്തം കാണാം. ബന്ദിയെ മോചിപ്പിക്കാനെത്തിയ ഇസ്രയേല്‍ സൈനികരില്‍ നിന്നു പിടിച്ചെടുത്തതുപോലെ തോന്നിക്കുന്ന ആയുധങ്ങളും സൈനിക ഉപകരണങ്ങളും കാണാം. അതോടൊപ്പം നേരത്തെ കണ്ട അതേ ബന്ദിയുടേത് പോലെ തോന്നിക്കുന്ന രക്തം പുരണ്ട ശരീരത്തിന്റെ ഭീകരമായ ചിത്രങ്ങളോടെയാണ് വീഡിയോ അവസാനിക്കുന്നത്.

ഞങ്ങള്‍ ഈ മനുഷ്യന്റെ പേരും വിവരങ്ങളും പറയുന്നില്ലെന്ന് വീഡിയോയില്‍ ഹമാസ് പറയുന്നുണ്ട്.

ഇസ്രായേല്‍ സൈനികര്‍ ബന്ദിയിലേക്ക് എത്തുന്നതില്‍ പരാജയപ്പെട്ടുവെന്നും അത് അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ചുവെന്നും, ഇസ്രായേല്‍ സംഘം ‘വേഗത്തില്‍ സ്ഥലം വിട്ടു’ എന്നും ഹമാസ് പറയുന്നു. വീഡിയോയിലുള്ള സംസാരം അറബിയിലാണെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, ബന്ദികളെ മോചിപ്പിക്കുന്നതിനായി ഗാസയില്‍ നടത്തിയ ഓപ്പറേഷനില്‍ രണ്ട് ഇസ്രായേലി സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി വെള്ളിയാഴ്ച വൈകുന്നേരം നടന്ന ഒരു ബ്രീഫിംഗില്‍ ചീഫ് ഐഡിഎഫ് വക്താവ് ഡാനിയല്‍ ഹഗാരി സ്ഥിരീകരിച്ചു. ‘തട്ടിക്കൊണ്ടുപോകലിലും ബന്ദികളാക്കുന്നതിലും പങ്കെടുത്ത തീവ്രവാദികള്‍’ കൊല്ലപ്പെട്ടുവെന്നും, എന്നാല്‍ ബന്ദികളെ വിട്ടയച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഹമാസ് വീഡിയോയില്‍ വിവരിച്ച അതേ സംഭവത്തെക്കുറിച്ചാണോ അതോ മറ്റെന്തെങ്കിലും ഓപ്പറേഷനെക്കുറിച്ചാണോ അദ്ദേഹം സംസാരിച്ചതെന്ന് വ്യക്തമല്ല.

ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ മാരകമായ ആക്രമണത്തിന് ശേഷമാണ് ഐഡിഎഫ് ഗാസയില്‍ സൈനിക നടപടി ആരംഭിച്ചത്.

ഹമാസ് ആക്രമണത്തില്‍ 1200 പേര്‍ കൊല്ലപ്പെടുകയും 240 പേരെ ബന്ദികളാക്കിയതായും ഇസ്രായേല്‍ പറയുന്നു.

ഏകദേശം 7,000 കുട്ടികള്‍ ഉള്‍പ്പെടെ 17,177 പേരെ ഇസ്രായേല്‍ തങ്ങളുടെ പ്രതികാര പ്രചാരണത്തില്‍ കൊന്നതായി ഹമാസ് പറയുന്നു.

ഹ്രസ്വകാല വെടിനിര്‍ത്തല്‍ സമയത്ത് നിരവധി ബന്ദികളെ പിന്നീട് വിട്ടയച്ചു. എന്നാല്‍ വിട്ടയച്ചവരില്‍ ഇസ്രായേല്‍ സൈന്യവുമായി ബന്ധമുണ്ടെന്ന് ഹമാസ് അവകാശപ്പെടുന്ന ആരും തന്നെയില്ല.

Israeli operation to free Israeli hostage failed, Hamas says hostage killed

More Stories from this section

family-dental
witywide