ആ ജോലി ഇതാണ്. ഫിറ്റ്നസ് ട്രെയിനര്‍. അത് വെറും നിസ്സാരമാണെന്ന് കരുതരുത്. ശാരീരിക ക്ഷമതയും സൗന്ദര്യവും നിലനിര്‍ത്താന്‍ ആളുകള്‍ വളരെയേറെ ശ്രദ്ധിക്കുന്ന കാലത്ത് ഫിറ്റ് നസ് ട്രെയിനര്‍ക്ക് ഒരുപാട് അവസരങ്ങളാണ്. മുമ്പ് കായിക താരങ്ങളും സിനിമാതാരങ്ങളും മാത്രമായിരുന്നു ഇതില്‍ ശ്രദ്ധിച്ചിരുന്നത് എങ്കില്‍ , ആരോഗ്യത്തെ കുറിച്ച് ബോധവാന്മാരായ എല്ലാവരും ഇന്ന് ഫിറ്റ്നസ് ആഗ്രഹിക്കുന്നു. നടത്തം , നീന്തല്‍ , സൈക്കിളിങ് തുടങ്ങിയ വ്യായാമങ്ങള്‍ക്ക് എല്ലാവര്‍ക്കും അവസരമോ സാഹചര്യമോ കിട്ടണമെന്നില്ല. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് അത്തരകാര്‍ ഏറ്റവും ആശ്രയിക്കുന്നത് യോഗ,എയ്റോബിക്സ്, ജിംനേഷ്യം എന്നിവയേ ആയിരിക്കും. കൂടാതെ കായിക താരങ്ങള്‍ തീര്‍ച്ചയായും ശാരീരിക ക്ഷമത നിലനിര്‍ത്തേണ്ടവരാണ്. അവരെല്ലാംവരും ഒരു ട്രെയിനറുടെ സഹായം തേടുന്നു. എന്തൊക്കെയാണ് ഒരു ഫിറ്റ്നസ് ട്രെയിനറുടെ അവസരങ്ങള്‍
പേഴ്സനല്‍ ട്രെയിനര്‍
ആവശ്യക്കാരുടെ സമയവും ആവശ്യവും അനുസരിച്ച് അവരുടെ വീടുകളില്‍ പോയി ട്രെയിനിങ് നല്‍കുക എന്നതാണ് ഈ ജോലി. ലോകത്ത് എവിടെ വേണമെങ്കിലും ഈ ജോലി ചെയ്യാം. സമയത്തിന്റേയോ സ്ഥലത്തിന്റേയോ കെട്ടുപാടുകളില്ല. വ്യായാമം ഭക്ഷണം എന്നിവയെ കുറിച്ച് നല്ല അറിവ് വേണം. നല്ല ശാരീരികക്ഷമത വേണം. ഏതു രാജ്യത്താണോ ജോലി ചെയ്യുന്നത് ആ രാജ്യം അംഗീകരിച്ച സംഘടനയുടെ സര്‍ട്ടിഫിക്കറ്റ് വേണം. പലരും കൊവിഡിനു ശേഷം സ്വന്തം വീടുകളില്‍ തന്നെ ട്രെയിനറെ വയ്ക്കുന്നത് ഇപ്പോള്‍ പതിവായിട്ടുണ്ട്.
ഇന്‍സ്ട്രക്ടര്‍
ജോലിയുടെ സമ്മര്‍ദം, ഉല്‍കണ്ഠ,വിഷാദം പോലുള്ള അവസ്ഥകള്‍ ഇപ്പോള്‍ വളരെ കൂടുതലാണ് . അതിനു പ്രതിവിധിയായി ഡോക്ടര്‍മാര്‍ തന്നെ നിര്‍ദേശിക്കുന്നത് യോഗപോലുള്ള വ്യായാമങ്ങളാണ്. പണ്ട് പുരുഷമ്നാര്‍ മാത്രമാണ് ജിംനേഷ്യത്തില്‍ പോയിരുന്നത്. നിലവിലെ സാഹചര്യത്തില്‍ സ്ത്രീകളും കുട്ടികളും ജിമ്മില്‍ പോകുന്നവരാണ്. ജിമ്മില്‍ ഇന്‍ട്രക്ടറായിരിക്കുക എന്നത് വളരെ സാധ്യയുള്ള ജോലിയാണ്. മിക്കവാറും കൊച്ചു പട്ടണങ്ങളില്‍ പോലും ഓന്നോ രണ്ടോ ജിം ഉണ്ട്.
ഫിറ്റ്നസ് കോച്ച്
കായിക താരങ്ങളുടെ ശാരീരിക ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുക എന്നതാണ് ഈ ജോലി. ഇതിനായ് ഫുട്ബോള്‍, ടെന്നിസ്. ക്രിക്കറ്റ് തുടങ്ങിയ കായിക ഇനങ്ങളെ കുറിച്ചോ അതിന്റെ കളിനിയമങ്ങളെ കുറിച്ചോ അറിയേണ്ടതില്ല. എല്ലാ കായിക താരങ്ങള്‍ക്കും കായിക താരങ്ങളാകാന്‍ പരിശ്രമിക്കുന്നവര്‍ക്കും ഫിറ്റ്നസ് കോച്ചിന്റെ ആവശ്യമുണ്ട്. മികച്ച താരങ്ങളായ് വളരാന്‍ ആവശ്യമായ ഉപദേശവും നിര്‍ദേശവും മേല്‍നോട്ടവും കൊടുക്കാന്‍ ഫിററ്നസ് കോച്ചിന് കഴിവുണ്ടായിരിക്കണം.
അമേരിക്കപോലുള്ള രാജ്യങ്ങളില്‍ ഇത്തരം ജോലികള്‍ക്കെല്ലാം മികച്ച ശമ്പളം ലഭിക്കുന്നുണ്ട്. ഈ രംഗത്ത് ജോലി സാധ്യതകള്‍ ഇനിയും ഏറെയാണ്.