
വാഷിങ്ടൺ: ഇസ്രായേലിനെ പിന്തുണച്ച് പ്രസിദ്ധീകരിച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ അബദ്ധം പിണഞ്ഞ് കനേഡിയൻ പോപ് ഗായകൻ ജസ്റ്റിൻ ബീബർ. ‘ഇസ്രയേലിനു വേണ്ടി പ്രാർത്ഥിക്കൂ’ എന്നെഴുതിയ പോസ്റ്ററിൽ ബീബർ നൽകിയത് ഇസ്രയേൽ ആക്രമണത്തിൽ തകർന്നടിഞ്ഞ ഗാസയിലെ കെട്ടിടങ്ങളുടെ ചിത്രമാണ്.
മിനിറ്റുകൾക്ക് ശേഷം അബദ്ധം മനസ്സിലായതോടെ ഈ പോസ്റ്റർ ഡിലീറ്റ് ചെയ്ത് ചിത്രമില്ലാത്ത സന്ദേശം പങ്കുവെക്കുകയും ചെയ്തു.

അതേസമയം, ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണം രൂക്ഷമായി തുടരുകയാണ്. കൊല്ലപ്പെട്ടവരുടെ എണ്ണം 1200 കവിഞ്ഞതായാണ് സ്ഥിരീകരിച്ച കണക്കുകൾ. 5,600 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗാസയിലേക്കുള്ള വെള്ളവും ഇന്ധനവും വൈദ്യുതിയും ഉൾപ്പെടെ ഇസ്രയേൽ തടഞ്ഞിട്ടുണ്ട്.













