ആന്‍ഡമാനില്‍ കടലില്‍ മുക്കിയ 100 കോടിയുടെ ലഹരിമരുന്ന് കണ്ടെത്തി നശിപ്പിച്ചു

കൊച്ചി: ആൻഡമാൻ ദ്വീപിൽ നിന്ന് കണ്ടെടുത്ത 100 കോടി വിലവരുന്ന ലഹരി മരുന്ന് കേരള എക്സൈസ് -കസ്റ്റംസ് സംഘം നശിപ്പിച്ചു. 2019 ൽ കടലിൽ മുക്കിയ മ്യാൻമർ കപ്പലില്‍ നിന്നുള്ള മെതാംഫെറ്റാമിൻ എന്ന ലഹരിമരുന്നാണ് നശിപ്പിച്ചത്. കേരളത്തിൽ പഠിച്ച ആൻഡമാനിലെ ഒരു ആദിവാസി യുവാവിന്റെ സഹായത്തോടെയാണ് ഉദ്യോഗസ്ഥർ ദ്വീപിൽ നിന്ന് മെതാംഫെറ്റാമിൻ കണ്ടെത്തിയത്.

2019ലാണ് മ്യാൻമർ കപ്പലിൽ 300 കോടിയുടെ രാസലഹരി പിടികൂടിയത്. അന്ന് ഒപ്പമുണ്ടായിരുന്ന മറ്റൊരു കപ്പൽ മയക്കുമരുന്ന് ഉൾപ്പെടെ മുക്കി. പിന്നീട് ഇത് ആൻ‍ഡമാൻ ദ്വീപിൽ എത്തിയതായി കണ്ടെത്തുകയും ചെയ്തു. രണ്ട് മാസങ്ങൾക്ക് മുൻപ് മലപ്പുറത്തുനിന്നും മയക്കുമരുന്നുമായി പിടികൂടിയവരെ ചോദ്യം ചെയതപ്പോഴാണ് ആൻഡമാനിൽ നിന്നാണ് ലഹരിയെത്തിയതെന്ന് കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിലാണ് ആൻഡമാൻ സ്വദേശിയായ ആദിവാസി യുവാവ് ദ്വീപിലടിഞ്ഞ മെതാംഫെറ്റാമിൻ സംബന്ധിച്ച് വിവരം നൽകിയത്.

മന്ത്രി എം ബി രാജേഷിന്റെ ഇടപടെലിനെ തുടർന്നാണ് അന്വേഷണ സംഘം ആൻഡമാനിലെത്തിയത്. നിക്കോബാറിലെ മലാക്കയിൽ സർക്കാർ അതിഥി മന്ദിരത്തിന് പിന്നിലായി ജാപ്പനീസ് ബങ്കറിലാണ് ഇത് സൂക്ഷിച്ചിരുന്നത്. ഉദ്യോഗസ്ഥർ എത്തുമ്പോൾ ബങ്കർ വെള്ളത്തിനടിയിലായിരുന്നു. ഇത് ഉള്‍പ്പെടെയാണ് നശിപ്പിച്ചത്.

More Stories from this section

family-dental
witywide