കണ്ണൂര്‍ സ്വദേശി കാനഡയില്‍ ബോട്ടില്‍നിന്ന് വെള്ളത്തില്‍ വീണു മരിച്ചു

തളിപ്പറമ്പ് (കണ്ണൂർ) ∙ കണ്ണൂർ പുഷ്പഗിരി സ്വദേശി അതുല്‍ ജോര്‍ജ് ( 30) കാനഡയിൽ ബോട്ടിൽ നിന്നു വീണു മരിച്ചു. കാനഡയിലെ കിച്ചണറില്‍ കുടുംബത്തോടൊപ്പം ബോട്ട് യാത്ര നടത്തുന്നതിനിടെ വെള്ളത്തില്‍ വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭാര്യ ഡോ. ജീവയും അവരുടെ മാതാപിതാക്കളും ബോട്ടില്‍ ഉണ്ടായിരുന്നു. കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കത്തോലിക്കാ കോണ്‍ഗ്രസ് അതിരൂപത വൈസ് പ്രസിഡന്റുമായിരുന്ന പരേതനായ ജോര്‍ജ് വടകരയുടെ മകനാണ് അതുല്‍.

ഭാര്യ ജീവ കോടഞ്ചേരി കുമ്മായത്തൊട്ടിയില്‍ കുടുംബാംഗമാണ്. അതുലിന്റെ മാതാവ് ശോഭ കുടിയാന്മല മഞ്ചപ്പള്ളില്‍ കുടുംബാഗമാണ്. സഹോദരങ്ങള്‍- അലിമേ‍ മരിയ , അഖില്‍ (യുകെ).