അമിതവേഗത്തിലെത്തിയ ട്രക്ക് ഇടിച്ച് തെറിപ്പിച്ചു : മഹാരാഷ്ട്രയില്‍ അഞ്ച് സ്ത്രീകള്‍ക്ക് അതിദാരുണാന്ത്യം

മുംബൈ: മഹാരാഷ്ട്രയില്‍ അമിതവേഗതയില്‍ വന്ന ട്രക്ക് ഇടിച്ച് അഞ്ച് സ്ത്രീകള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സോലാപൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് അതിദാരുണമായ അപകടമുണ്ടായത്. പന്ധര്‍പൂര്‍-അറ്റ്പാഡി റോഡിലെ ബന്ദ്ഗര്‍വാഡി ഗ്രാമത്തിലായിരുന്നു അപകടം.

കര്‍ഷകത്തൊഴിലാളികളായ സ്ത്രീകള്‍ ബസ് കാത്തുനില്‍ക്കുമ്പോള്‍ ട്രക്ക് അവരുടെ ഇടയിലേക്ക് അമിതവേഗതയിലെത്തി ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്ത്രീകളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ സംഗോള പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. അഞ്ച് സ്ത്രീകളും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരിക്കേറ്റ രണ്ട് പേരെ പണ്ടാര്‍പൂരിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

അപകമുണ്ടാക്കിയ ട്രക്ക് ഡ്രൈവറെ നാട്ടുകാര്‍ മര്‍ദിക്കുകയും പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. ഡ്രൈവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് തടിച്ചുകൂടിയ ആളുകളെ പൊലീസിന് പിരിച്ചുവിടാനായത്.

Also Read

More Stories from this section

family-dental
witywide