ചിക്കാഗോ: ചെറുപുഷ്പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ തലത്തിൽ ‘റിജോയ്‌സ് 2023’ എന്ന പേരിൽ സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു. ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയുടെ നേതൃത്വത്തിൽ ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് വൈകുന്നേരം നാല് മണി വരെ ഉണ്ടാകും. ക്നാനായ റീജിയൻ വികാരി ജനറാളും സെന്റ് മേരീസ് പള്ളി വികാരിയുമായ ഫാ.തോമസ്സ് മുളവനാൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
ഓഗസ്റ്റ് 9, 10, 11 തിയതികളിൽ ചിക്കാഗോ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ ആതിഥേയത്വത്തിൽ നടത്തപ്പെടുന്ന ക്യാമ്പിൽ വിവിധ ഇടവകളിൽ നിന്നും മിഷൻ ലീഗ് അംഗങ്ങൾ പങ്കെടുക്കും.’റിജോയ്സ്’സമ്മർ ക്യാമ്പിൽ വിജ്ഞാനവും ഉല്ലാസവും ഒത്തുചേർന്ന വിവിധ പരിപാടികളാണ് സംഘാടകർ ക്രമീകരിച്ചിരിക്കുന്നത്.