മന്ത്രി ആര്‍ ബിന്ദുവിന്റെ വാര്‍ത്താസമ്മേളനത്തിനിടെ ഇരച്ചുകയറി കെഎസ്‌യു പ്രവര്‍ത്തകര്‍; സമരാഭാസമെന്ന് മന്ത്രി

തിരുവനന്തപുരം: മന്ത്രി ആര്‍ ബിന്ദുവിന്റെ വാര്‍ത്താസമ്മേളനത്തിനിടെ ഓഫീസിലേക്ക് ഇരച്ചു കയറി കെഎസ് യു പ്രവര്‍ത്തകര്‍. മന്ത്രിയുടെ ഓഫീസില്‍ വാര്‍ത്താ സമ്മേളനം നടക്കുന്നതിനിടയിലേക്കാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ പാഞ്ഞുകയറിയത്. മന്ത്രിക്കെതിരെ മുദ്രാവാക്യങ്ങളുമായാണ് പ്രവര്‍ത്തകര്‍ എത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥവും മന്ത്രിയുടെ ജീവനക്കാരും ചേര്‍ന്ന് പ്രവര്‍ത്തകരെ തടഞ്ഞു. വനിതാ പ്രവര്‍ത്തകരടക്കമുള്ള പ്രതിഷേധക്കാരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു നീക്കി.

കെഎസ്‌യു പ്രവര്‍ത്തകരുടെ അറസ്റ്റിനു പിന്നാലെ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവിനെ വഴിയില്‍ തടയുന്നത് തുടരുമെന്ന് കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി. മന്ത്രി എസ്എഫ്ഐക്ക് ഒത്താശ ചെയ്യുകയാണെന്നും കെഎസ്യു ആരോപിച്ചു. കേരളവര്‍മ കേളജിലെ തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്യു ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം കെഎസ്യു നടത്തുന്നത് സമരാഭാസമാണെന്ന് മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു. ജനാധിപത്യ ബോധത്തോടെ കാര്യങ്ങളെ കാണാനുള്ള സമചിത്തത കെഎസ്യുവിന് ഇല്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. തൃശൂര്‍ കേരളവര്‍മ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി തനിക്ക് ഒരു ബന്ധവുമില്ല. തെരഞ്ഞെടുപ്പില്‍ ഇടപ്പെട്ടു എന്ന് പറയുന്നവര്‍ തെളിവുകള്‍ പുറത്തുവിടട്ടെ എന്നും മന്ത്രി പറഞ്ഞു.

More Stories from this section

family-dental
witywide