
ലണ്ടന്‍: ഇംഗ്ലണ്ടിലെ വോര്‍സെസ്റ്റര്‍ഷെയര്‍ കൗണ്ടിയില്‍ ഡ്രൈവിംഗ് ടെസ്റ്റിന് മുമ്പുള്ള ലേണേഴ്‌സ് പാസ്സായത് അറുപതാം പ്രാവശ്യം ശ്രമിച്ചപ്പോള്‍. 59 തവണ പരാജയപ്പെട്ട ഇദ്ദേഹത്തിന്റെ പേരോ മറ്റ് വിവരങ്ങളോ അധികാരികള്‍ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും അറുപത് പ്രാവശ്യം ടെസ്റ്റ് എഴുതാന്‍ കാണിച്ച മനോ ധൈര്യവും ഡ്രൈവിംഗ് പഠിക്കാനുള്ള അതിശയകരമായ പ്രതിബദ്ധതയും പുതിയൊരു റെക്കോര്‍ഡ് കൂടിയാണ്
അദ്ദേഹത്തിന് സമ്മാനിച്ചത്. ഏറ്റവും അധികം പ്രാവശ്യം ലേണേഴ്‌സ് എഴുതുന്നയാള്‍ എന്ന റെക്കോര്‍ഡ്.
ടെസ്റ്റിനായി ഇദ്ദേഹം 1,748 ഡോളറും ഏകദേശം 60 മണിക്കൂറും ചെലവഴിച്ചു, ഇത് യുകെയിലെ മറ്റാരെക്കാളും കൂടുതലാണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രായോഗിക പരീക്ഷ ബുക്ക് ചെയ്യുന്നതിന് മുമ്പ് പഠിതാക്കള്‍ ടെസ്റ്റ് വിജയിച്ചിരിക്കണം. 50 മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളില്‍ 43-നും അവര്‍ ശരിയായി ഉത്തരം നല്‍കണം. പരീക്ഷയില്‍ പരാജയപ്പെടുന്ന പഠിതാക്കള്‍ വീണ്ടും പരീക്ഷ എഴുതുന്നതിന് മൂന്ന് ദിവസം കാത്തിരിക്കണം. ഇത്രക്കൈാ കടമ്പകള്‍ അറുപത് പ്രാവശ്യം കടന്നാണ് റെക്കോര്‍ഡിനുടമ പരീക്ഷ പാസായത്.
ഗതാഗത വകുപ്പിന്റെ കണക്ക് പ്രകാരം 2007-08ല്‍ 65 ശതമാനം ആയിരുന്ന തിയറി പരീക്ഷയുടെ വിജയ നിരക്ക് 2022-23 ആയപ്പോഴേക്കും 44 ശതമാനമായി കുറഞ്ഞിട്ടുണ്ട്. പരീക്ഷ പാസാകാന്‍ ലണ്ടനില്‍ അല്പം ബുദ്ധിമുട്ടുതന്നെ എന്നതുതന്നെയാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നതും.