ഫ്‌ളോറിഡ ഡ്രൈവിംഗ് ലൈസന്‍സുകള്‍ മാറ്റങ്ങള്‍ക്ക് വിധേയമാകുന്നു, അറിഞ്ഞിരിക്കാം ഈ മാറ്റം

ഫ്‌ളോറിഡ: നിങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സിന്റെ കാര്യത്തില്‍ ചില മാറ്റങ്ങള്‍ വരുന്നു. നിങ്ങള്‍ ഫ്‌ളോറിഡ ഡ്രൈവിംഗ് ലൈസന്‍സോ ഐഡി കാര്‍ഡോ നേടുകയോ മാറ്റുകയോ പുതുക്കുകയോ ചെയ്യുകയാണെങ്കില്‍, ഐഡന്റിറ്റി മോഷണത്തില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു മാറ്റം നിങ്ങള്‍ക്ക് ഇപ്പോള്‍ കാണാനാകും.

ഫ്‌ളോറിഡ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹൈവേ സേഫ്റ്റി ആന്‍ഡ് മോട്ടോര്‍ വെഹിക്കിള്‍സ് നിങ്ങളുടെ ലൈസന്‍സിലോ തിരിച്ചറിയല്‍ കാര്‍ഡിലോ ഉള്ള തിരിച്ചറിയല്‍ നമ്പറുകള്‍ക്കൊപ്പം റാന്‍ഡമായി ജനറേറ്റ് ചെയ്ത നാല് നമ്പറുകളും ഉള്‍പ്പെടുത്തും. സുരക്ഷ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ലൈസന്‍സിന്റെ ഫോര്‍മാറ്റ് അതേപടി തുടരും.

തട്ടിപ്പുകാര്‍ക്ക് ആഴത്തിലുള്ള വ്യക്തിഗത വിവരങ്ങളിലേക്ക് പ്രവേശനം നല്‍കുന്ന മറ്റൊരു രേഖ കൂടിയാണ് ലൈസന്‍സ്. അതിനാല്‍ വ്യക്തിഗത വിവരങ്ങള്‍ മോഷ്ടിക്കപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് പുതിയ നമ്പര്‍ പരീക്ഷണം ലൈസന്‍സില്‍ നടത്തുന്നത്.

പുതിയ നമ്പര്‍ ഇഷ്യൂ ചെയ്തുകഴിഞ്ഞാല്‍, വ്യക്തിയുടെ അവസാന നാമം മാറിയാല്‍ മാത്രമേ നമ്പര്‍ വീണ്ടും മാറുകയുള്ളൂവെന്ന് വകുപ്പ് അറിയിച്ചു.