വണ്ടി തടഞ്ഞിട്ട് ചില്ല് തകർത്ത് കാട്ടുകൊമ്പൻ്റെ ഗുണ്ടായിസം, കാണാം വിഡിയോ

വിനോദയാത്രയ്ക്കിടെ വഴിയിൽ കാണുന്ന വന്യ മൃഗങ്ങൾക്കെല്ലാം തീറ്റ കൊടുക്കുന്ന സ്വഭാവം നമ്മളിൽ പലർക്കുമുണ്ടാകും. പലയിടങ്ങളിലും സഞ്ചാരികൾ എത്തുമ്പോൾ തന്നെ കൂട്ടമായി എത്തുന്ന കുരുങ്ങുകൾ സ്ഥിരം കാഴ്ചയായിരിക്കുകയാണ്. കുരങ്ങിനു പകരം ഭക്ഷണം തേടിയെത്തുന്നത് ആനയാണെങ്കിലോ ? അങ്ങനെയൊരു സംഭവം ശ്രീലങ്കയിലുണ്ടായി.

യാലാ നാഷനൽ പാർക്കിലാണ് സംഭവം. ഓസ്ട്രേലിയയിൽ നിന്നുള്ള ഒരു കുടുംബം നാഷനൽ പാർക്കിൽ സഫാരി നടത്തുകയായിരുന്നു. പെട്ടെന്ന് മരങ്ങൾക്കിടയിൽ നിന്ന് ഒരു കൊമ്പനാന വണ്ടിക്കു നേരെ ചാടി വീണു. എന്നിട്ട് വണ്ടിയുടെ വിൻഡോ തകർത്തു. തുമ്പിക്കൈ വണ്ടിക്കുള്ളിലിട്ട് കഴിക്കാൻ വല്ലതും തടയുമോ എന്ന് പരതി നോക്കി. മണം പിടിച്ചു.

പ്ളാസ്റ്റിക് കവർ തുമ്പിക്കയ്യാൽ പൊക്കിയെടുത്തു. എന്തെങ്കിലും കഴിക്കാൻ ഉണ്ടെങ്കിൽ കൊടുക്കാൻ ഡ്രൈവർ നിർദേശിച്ചു. കുട്ടിക്കു വേണ്ടി കരുതിയിരുന്ന ഒരു സാൻവിജ് യാത്രക്കാർ ആനയ്ക്ക് കൊടുത്തു. ഒരു സാൻവിജ് കൊണ്ട് എന്താകാൻ. ആന വിടുന്ന മട്ടില്ല. ഒടുവിൽ കാറിലുണ്ടായിരുന്ന കുറച്ച് ഫ്രഞ്ച്ഫ്രൈസ് എല്ലാംകൂടി തൂത്തുകൂട്ടി പുറത്തേക്ക് എറിഞ്ഞ്. ആന ഫ്രഞ്ച് ഫ്രൈസ് കൊറിക്കാൻ പോയ സെക്കൻഡിനുള്ളിൽ സഫാരി വാൻ ജീവനുംകൊണ്ടോടി രക്ഷപ്പെട്ടു എന്നു പറഞ്ഞാൽ മതിയല്ലോ.

lephant Charges At Family’s Van, Smashes Window For Food In Sri Lanka

More Stories from this section

family-dental
witywide