ലോക കേരള സഭ സൗദി മേഖലാ സമ്മേളനം അടുത്ത മാസം; വിദേശയാത്രക്ക് അനുമതി തേടി മുഖ്യമന്ത്രിയും മന്ത്രിമാരും

തിരുവനന്തപുരം: ലോക കേരള സഭക്കായി മുഖ്യമന്ത്രിയും മന്ത്രിമാരും വീണ്ടും വിദേശത്തേക്ക്. അടുത്ത മാസം 19 മുതൽ 22 വരെ സൗദി അറേബ്യയിൽ നടക്കുന്ന മേഖലാ സമ്മേളനത്തിന് പങ്കെടുക്കാൻ വേണ്ടി വിദേശയാത്രക്ക് അനുമതി തേടി കേന്ദ്രത്തിന് അപേക്ഷ നൽകി. ലണ്ടൻ സമ്മേളന സമയത്ത് തന്നെ തീരുമാനിച്ചതായിരുന്നു സൗദി സമ്മേളനം.

ഒക്ടോബര്‍ 17 മുതൽ 22 വരെയുള്ള യാത്രക്കാണ് അനുമതി തേടിയത്. സൗദി സമ്മേളനം നേരത്തെ തീരുമാനിച്ചതാണെന്നാണ് സർക്കാർ പറയുന്നത്.

കേരളത്തിനകത്തും വിദേശത്തും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വസിക്കുന്ന ഇന്ത്യന്‍ പൗരന്മാരായ കേരളീയരുടെ പൊതുവേദിയാണ്‌ ലേക കേരള സഭ. കൂട്ടായ്‌മയും സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരളീയ സംസ്‌കാരത്തിന്റെ വികസനത്തിനു പ്രവര്‍ത്തിക്കുകയുമാണ്‌ ലോക കേരള സഭയുടെ ലക്ഷ്യം.