
ന്യൂഡൽഹി: ചൊവ്വാഴ്ച വൈകുന്നേരം ഡൽഹിയിലെ ഇസ്രയേൽ എംബസിക്കു സമീപത്തു നിന്ന് ഉച്ചത്തിലുള്ള സ്ഫോടന ശബ്ദം കേട്ടതായി സന്ദേശം ലഭിച്ചുവെന്ന് ഡൽഹി പൊലീസ്. സമീപ പ്രദേശത്തുള്ളവര്‍ സ്‌ഫോടനശബ്ദം കേട്ടതായി ഫയര്‍ഫോഴ്‌സിനും സന്ദേശം ലഭിച്ചു.
ഡൽഹി പോലീസിന്റെ ഒരു സംഘം സംഭവസ്ഥലത്തെത്തി സമീപ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താത്തതിനെത്തുടർന്ന് തിരിച്ചു പോയി.
എന്നാൽ, എംബസിയിൽ നിന്ന് ഏതാനും മീറ്റർ അകലെയുള്ള ഒരു ഒഴിഞ്ഞ സ്ഥലത്ത്, ഇസ്രായേൽ അംബാസഡറെ അഭിസംബോധന ചെയ്ത ഒരു കത്ത് പൊലീസ് കണ്ടെത്തി. കത്തിൽ പൊതിഞ്ഞ നിലയിൽ ഒരു പതാകയും കണ്ടെത്തിയിട്ടുണ്ട്.
ഇസ്രയേല്‍-ഹമാസ് യുദ്ധം നടക്കുന്ന സാഹചര്യമായതിനാല്‍ തന്നെ പ്രദേശത്ത് കനത്ത ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.









