‘അനുവാദമില്ലാതെ വീട്ടില്‍ അതിക്രമിച്ചു കയറി, ജീവനക്കാരെ ഭീഷണിപ്പെടുത്തി’; മഹുവയ്ക്കെതിരെ പരാതിയുമായി മുന്‍ പങ്കാളി

ന്യൂഡല്‍ഹി: തൃണമൂല്‍ എംപി മഹുവ മൊയ്ത്ര തന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയെന്ന പരാതിയുമായി മുന്‍ പങ്കാളിയും സുപ്രീം കോടതി അഭിഭാഷകനുമായ ജയ് ആനന്ദ് ദെഹദ്രായ്. മഹുമ മൊയ്ത്രയ്‌ക്കെതികെ ആനന്ദ് ഡല്‍ഹി പൊലീസില്‍ പരാതി നല്‍കി. അഞ്ച്, ആറ് തീയതികളില്‍ മഹുവ തന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയെന്നും ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

തനിക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തി കേസ് കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മഹുവയുടെ ഇടപെടലെന്നും അനുവാദമില്ലാതെയാണ് മഹുവ തന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയതെന്നും ആനന്ദ് ദെഹദ്രായ് പരാതി നല്‍കി. അതേസമയം നിലവില്‍ തനിക്കെതിരായ ആരോപണം വിദ്വേഷത്തിന്റെ പേരില്‍ കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്ന് മഹുവ നേരത്തേ പ്രതികരിച്ചിരുന്നു. പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദാനിക്കുമെതിരെ ചോദ്യങ്ങള്‍ ചോദിച്ചതിന് വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് പണവും വില കൂടിയ സമ്മാനങ്ങളും കൈപ്പറ്റിയെന്നാണ് മഹുവക്കെതിരെ ആരോപണം.

എന്നാല്‍ താന്‍ നിരപരാധിയാണെന്ന് മഹുവ എത്തിക്‌സ് പാനല്‍ കമ്മിറ്റിയെ അറിയിച്ചിരുന്നു. തന്റെ മുന്‍ സുഹൃത്ത്, അഭിഭാഷകനായ ജയ് അനന്ത് ദേഹാദ്രായിയുമായുള്ള വ്യക്തിബന്ധം തകര്‍ന്നതിന് പിന്നാലെയുണ്ടായ വിദ്വേഷത്തിന്റെ പേരിലാണ് ആരോപണങ്ങള്‍ ഉന്നയിച്ചതെന്നാണ് മഹുവ എത്തിക്‌സ് കമ്മിറ്റിയെ അറിയിച്ചിട്ടുള്ളത്.

ലോക്സഭയുടെ എത്തിക്സ് കമ്മിറ്റിക്ക് മുമ്പാകെ മഹുവ സമര്‍പ്പിച്ച മൊഴിയുടെ വലിയൊരു ഭാഗം ദേഹാദ്രായിയുമായുള്ള ബന്ധത്തെക്കുറിച്ചായിരുന്നുവെന്ന് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി. ദേഹാദ്രായിയുടെ ആരോപണങ്ങള്‍ ഉദ്ധരിച്ച് ബിജെപി എംപി നിഷികാന്ത് ദുബെയാണ് മഹുവക്കെതിരെ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് പരാതി നല്‍കിയത്. പിന്നാലെയാണ് വിഷയം എത്തിക്‌സ് പാനല്‍ കമ്മിറ്റിക്ക് വിട്ടത്.

More Stories from this section

family-dental
witywide