ടാമ്പാ : മലയാളി അസോസിക്കേഷൻ ഓഫ് ടാമ്പാ യുടെ ഓണാഘോഷങ്ങൾ ബ്ളൂമിംഗ് ഡെയ്ൽ ഹൈ സ്കൂളിൽ വച്ച് നടന്ന 1000 പേരോളം പങ്കെടുത്ത ഓണാഘോഷങ്ങൾ ജനപങ്കാളിത്തം കൊണ്ടും , തനിമ കൊണ്ടും വേറിട്ടതായി. വിഭവസമൃദ്ധമായ ഓണ സദ്യയോട് കൂടി ആരംഭിച്ച ഓണാഘോഷങ്ങൾ , ചെണ്ടയും, മുത്തുകുടയും 50 ഓളം പേർ പങ്കെടുത്ത താലപ്പൊലിയോടും കൂടി കൊട്ടി കേറിയപ്പോൾ പങ്കെടുക്കാൻ എത്തിയവർക്ക് അതൊരു വേറിട്ട അനുഭവമായിരുന്നു.
മുഖ്യാതിഥി ഫാദർ അലക്സാണ്ടർ ജെ കുര്യൻ, MAT കമ്മിറ്റി അംഗങ്ങൾ , വിവിധ അസോസിയേഷൻ ഭാരവാഹികൾ , ട്രസ്റ്റീ ബോർഡ് അംഗങ്ങൾ , ആത്മീയ നേതാക്കൾ ചേർന്ന് ദീപം തെളിയിച്ചു കാര്യപരിപാടികൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതോടു കൂടി പത്തര “മാറ്റ്” ഓണം പരിപാടികൾക്ക് ഔപചാരികമായി തുടക്കംകുറിച്ചു.
തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനം അതിഥികളുടെ നിരകൊണ്ട് സമ്പന്നവും വേറിട്ടതുമായിരുന്നു .വൈറ്റ് ഹൗസിൻ്റെ ഇടനാഴികളിലെ മലയാളി സാന്നിധ്യമായി മാറിയ ഫാദർ അലക്സാണ്ടർ ജെ കുര്യൻ ആയിരുന്നു ഇത്തവണത്തെ മാറ്റ് ഓണത്തിൻ്റെ മുഖ്യാതിഥി. ഇതുകൂടാതെ മേജർ ലീഗ് ബേസ്ബാൾ അമെച്വർ ഡ്രാഫ്റ്റിൽ ഇടം നേടിയ അർജുൻ നിമ്മല അപ്രതീക്ഷിതമായി ഓണാഘോഷങ്ങളുടെ ഭാഗമായത് അവിടെ കൂടിയിരുന്ന യുവതലമുറക്ക് ആവേശമായിമാറി. നിരവധി ആത്മീയ നേതാക്കൾ അവരുടെ സാന്നിധ്യം അനുഗ്രഹമാക്കി ഈ ആഘോഷവേളയുടെ ഭാഗമായി. ഫോമയിൽ നിന്നും , ഫൊക്കാനയിൽ നിന്നും, WMC യിൽ നിന്നുമുള്ള നേതൃനിര ‘മാറ്റ്’ ഓണാഘോഷങ്ങളുടെ ഭാഗമായി.
ഫോമാ ട്രെഷറർ ബിജു തോണിക്കടവിൽ , ഫോമാ റീജിയണൽ വൈസ് പ്രസിഡന്റ് ചാക്കോച്ചൻ , ജിനോ വർഗീസ് , ഫൊക്കാനയിൽ നിന്നും ഫോക്കാനാ റീജിയണൽ വൈസ് പ്രസിഡന്റ് സുരേഷ് നായർ, ഡോ. മാമൻ സി ജേക്കബ് , ജോർജി വർഗീസ് , സണ്ണി മറ്റമന, വേൾഡ് മലയാളീ കൗൺസിലിനെ പ്രതിനിധീകരിച്ചു ബ്ലെസ്സൺ മണലിൽ, സോണി കണ്ണോട്ടുതറ തുടങ്ങിയവരാണ് സന്നിഹിതരായിരുന്നത്. ഡേടോണാ മലയാളി അസോസിയേഷൻ പ്രസിഡന്റ് ലിന്റോ ജോളി, കൈരളി ആർട്സ് ക്ലബ് നെ പ്രതിനിധീകരിച്ചു വര്ഗീസ് ജേക്കബ്, ഓർമ്മ – ഒർലാണ്ടോ യെ പ്രതിനിധീകരിച്ചു രാജീവ് കുമരൻ, ഒരുമ – ഒർലാൻഡോയെ പ്രതിനിധീകരിച്ചു ഡോ. വർക്കി എബ്രഹാം , ഒരുമയുടെ പ്രസിഡന്റ് എലെക്ട് സ്മിത നോബിൾ , മലയാളി അസോസിയേഷൻ നെ പ്രതിനിധീകരിച്ചു ഗ്രേസ് മരിയ ജോളി തുടങ്ങി സമൂഹത്തിന്റെ നേതൃനിരയിലുള്ളവരുടെ സാനിധ്യം കൊണ്ടുകൂടി ശ്രദ്ധേയമായിരുന്നു ഓണാഘോഷങ്ങൾ.