
തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുരയില്‍ മദ്യലഹരിയില്‍ ആറംഗസംഘം വിമുക്ത ഭടനെ മര്‍ദ്ദിച്ചു കൊന്നു. ചൊവ്വാഴ്ച രാത്രി പൂജപ്പുരയിലെ ബാറിനു സമീപത്ത് നടന്ന സംഘട്ടനത്തില്‍ പൂന്തുറ സ്വദേശിയും വിമുക്ത ഭടനുമായ പ്രദീപ് ആണ് കൊല്ലപ്പെട്ടത്. മദ്യപസംഘവുമായുണ്ടായ വാക്കു തര്‍ക്കത്തെത്തുടര്‍ന്ന് 54കാരനായ പ്രദീപിനെ സംഘം മര്‍ദ്ദിക്കുകയായിരുന്നു.
മര്‍ദ്ദിക്കുകയും പിടിച്ചു തള്ളുകയും ചെയ്യുന്നതിനിടെ പ്രദീപ് തലയിടിച്ചു വീഴുകയായിരുന്നു. രാത്രി ഏറെ വൈകി പ്രദീപിനെ കണ്ടെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പൂജപ്പുര പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റിലായിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്.