സായുധ പോരാട്ടം അവസാനിപ്പിച്ച് , സമാധാനക്കാരാറിൽ ഒപ്പിട്ട് മണിപ്പുരിലെ യുഎൻഎൽഎഫ്

മണിപ്പുരിൽ 6 പതിറ്റാണ്ടായി നടത്തി വന്ന സായുധ പോരാട്ടം അവസാനിപ്പിച്ചതായി യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട്. വിഘടനവാദ ആശയം മുന്‍നിര്‍ത്തി മണിപ്പൂരിൽ പ്രവർത്തിച്ചു വന്നിരുന്ന സായുധ സംഘം ബുധനാഴ്ചയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി സമാധാന കരാർ ഒപ്പുവച്ചത്. “ചരിത്രത്തിലെ നാഴികക്കല്ല്!” എന്നാണ് അമിത് ഷാ സമാധാന കരാറിനെ വിശേഷിപ്പിച്ചത്.

പുതിയ കരാറിനെ മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങും സ്വാഗതം ചെയ്തു. ഇംഫാൽ താഴ്‌വര ആസ്ഥാനമായുള്ള ഒരു വിമത ഗ്രൂപ്പുമായി തന്റെ സർക്കാർ ചർച്ച നടത്തുകയാണെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് നേരത്തെ അറിയിച്ചിരുന്നു. അതിനുപിന്നാലെയാണ് പുതിയ സംഭവവികാസം.

യുഎൻഎൽഎഫും അതിന്റെ സായുധ സംഘമായ മണിപ്പൂർ പീപ്പിൾസ് ആർമിയും ഉൾപ്പെടെ നിരവധി തീവ്രസംഘടനകളെ അടുത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചിരുന്നു. മണിപ്പൂരിൽ നടക്കുന്ന കലാപത്തിന്റെ ഭാഗമായായിരുന്നു നിരോധിക്കാനുള്ള തീരുമാനം. 2015ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരുമായി നാഗാലാൻഡ് ആസ്ഥാനമായുള്ള എൻഎസ്‌സിഎൻ (ഐഎം) സമാധാന കരാറിൽ ഒപ്പിട്ടിരുന്നു. അതിനുശേഷം വടക്കുകിഴക്കൻ മേഖലയിലെ വലിയൊരു വിമത ഗ്രൂപ്പുമായി ഒപ്പിടുന്ന ആദ്യ കരാറാണിത്.

ഇംഫാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഏറ്റവും പഴക്കമുള്ള ഗറില്ല സംഘമാണ്യുഎൻഎൽഎഫ്. ഒരു പരമാധികാര മണിപ്പൂർ എന്ന ലക്ഷ്യമായിരുന്നു പ്രവർത്തന ലക്ഷ്യം. ഇന്ത്യ സ്വതന്ത്രമായ സമയത്ത് മണിപ്പൂർ യൂണിയനിൽ ലയിച്ചതിനെ ഇവർ അംഗീകരിച്ചിരുന്നില്ല.

Manipur based armed force UNLF signed peace agreement

More Stories from this section

family-dental
witywide