
ബെംഗളൂരു: കർണാടകയിലെ തുമകുരുവിലെ സദാശിവനഗർ പ്രദേശത്തെ വീട്ടിൽ ദമ്പതികളെയും അവരുടെ മൂന്ന് കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അഞ്ചുപേരെ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. വിഡിയോയിൽ കുടുംബം മുഴുവൻ ആത്മഹത്യ ചെയ്യാനുള്ള കാരണം വിശദീകരിക്കുന്നുണ്ട്.
ഗരീബ് സാബ്, ഭാര്യ സുമയ്യ, മകൾ ഹാജിറ, മക്കളായ മുഹമ്മദ് ഷബാൻ, മുഹമ്മദ് മുനീർ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കബാബ് വിറ്റാണ് ഗരീബ് ഉപജീവനം നടത്തിയിരുന്നത്. കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. പലരിൽ നിന്നായി ഇദ്ദേഹം പണം കടംവാങ്ങിയിരുന്നു. കടം കൊടുക്കാനുള്ളവർ കുടുംബത്തെ നിരന്തരം ശല്യം ചെയ്തിരുന്നുവത്രെ. ഇവരുടെ ആത്മഹത്യ കുറിപ്പും ഇവർ ചിത്രീകരിച്ച വിഡിയോയും പൊലീസ് കണ്ടെടുത്തു.