ഫ്രണ്ട്സ് സീരീസ് താരം മാത്യു പെറി അന്തരിച്ചു

ലോസാഞ്ചലസ്: പ്രശസ്ത ഹോളിവുഡ് താരവും ജനപ്രിയ പരമ്പരയായ ഫ്രണ്ട്സിലെ ചാൻഡ്ലർ ബിങ് എന്ന കഥാപാത്രത്തെ അനശ്വരനുമാക്കിയ മാത്യു പെറി അന്തരിച്ചു. ലോസാഞ്ചലസിലെ സ്വന്തം വസതിയിൽ ബാത്ത് ടബ്ബിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 54 വയസ്സ് പ്രായമായിരുന്നു. പെറിയെ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. കുറേ നാളുകൾ ലഹരിക്കും മദ്യത്തിനും അടിമയായിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹം അതിൽനിന്ന് മോചനം നേടിയിരുന്നു എന്നാണ് റിപ്പോർട്ട്.

സൂപ്പർഹിറ്റ് പരമ്പരയായ ഫ്രണ്ട്സിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നായിരുന്നു പെറിയുടെ ചാൻഡ് ലർ ബിങ് . എൻബിസിയുടെ സൂപ്പർഹിറ്റ് കോമഡി പരമ്പരയായിരുന്നു ഫ്രണ്ട്സ്. 1994 മുതൽ 2004 വരെ പ്രദർശനം തുടർന്ന പരമ്പരയ്ക്ക് 10 സീസണുകൾ ഉണ്ടായിരുന്നു. പെറി അവിവാഹിതനാണ്.

Mathew Perry passes away