
ഹ്യൂസ്റ്റണ്‍: അത്യന്തം വാശിയേറിയ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റണ്‍ തിരഞ്ഞെടുപ്പില്‍ പ്രസിഡണ്ട് സ്ഥാനാര്‍ഥി മാത്യൂസ് മുണ്ടക്കല്‍ എതിര്‍ സ്ഥാനാര്‍ഥി ബിജു ചാലക്കനേക്കാള്‍ 360 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
1297 പേര്‍ വോട്ടുചെയ്ത ഇലെക്ഷനില്‍ 818 പെട്ടിയിലാക്കാന്‍ മുണ്ടക്കലിന് കഴിഞ്ഞപ്പോള്‍ ബിജു ചാലക്കലിനു 458 വോട്ടുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മാഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പോളിങ്ങിനാണ് ആസ്ഥാനമായ കേരളാ ഹൗസ്സ് സാക്ഷ്യംവഹിച്ചത്. ട്രസ്റ്റീ ബോര്‍ഡിലേക്ക് മത്സരിച്ച ജിനു തോമസ് എതിരാളിയായ ജോര്‍ജ് വര്‍ഗീസിനെക്കാള്‍ 211 വോട്ടുകളുടെ (731520) ഭൂരിപക്ഷത്തില്‍ വിജയിച്ചു. വനിതാ പ്രതിനിധികളായി മത്സരിച്ചവരില്‍ അനിലാ സന്ദീപ്(832) ആന്‍സി സാമുവേല്‍ (734) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.
വാളച്ചേരില്‍, ജോര്‍ജ് തെക്കേമല, ജോണ്‍ എന്നിവരും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലെ തിരഞ്ഞെടുപ്പുകള്‍ വെല്ലുന്ന രീതിയില്‍ കമാനങ്ങള്‍ കെട്ടിയും ബൂത്തുകള്‍ സ്ഥാപിച്ചും സ്ഥാനാര്‍ഥികള്‍ നടത്തിയ പ്രചാരണ കോലാഹലങ്ങള്‍ പൊടിപാറി. വോട്ടുചെയ്യാനെത്തിയവരുടെ വാഹനങ്ങളുടെ നീണ്ടനിര കേരളാ ഹൗസിനു മുന്‍പിലൂടെയുള്ള പാക്കര്‍ സ്ട്രീറ്റില്‍ പലപ്പോഴും ഗതാഗത തടസ്സം സൃഷ്ടിച്ചു. അണികള്‍ പൊണ്ടുപിടിച്ചു പ്രവര്‍ത്തിച്ചെങ്കിലും ഇടയ്ക്കിടെ ഹസ്തദാനത്തിലും കെട്ടിപ്പിടിച്ചും മുന്നേറിയ മുണ്ടക്കലും ചാലക്കലും തങ്ങളുടേത് സൗഹൃദ മത്സരം എന്നു വെളിവാക്കി മാതൃകയായി. മറ്റൊരു പ്രത്യേകത ഇത്തവണ രണ്ടു പാനലുകളില്‍നിന്നുമായി അഞ്ചു വനിതകളാണ് പോരിനിറങ്ങിയത്. അതില്‍ നാലുപേരും വിജയംകൊയ്തു.
രാത്രി രണ്ടുമണിയോടെ ഫലപ്രഖ്യാപനം വന്നപ്പോള്‍ മാത്യൂസ് മുണ്ടക്കല്‍ നേതൃത്വം നല്‍കിയ പാനല്‍ ഏകപക്ഷീയ വിജയം എന്ന് പറയാവുന്ന വിജയം കരസ്ഥമാക്കി. കാരണം എതിര്‍ പക്ഷത്തെ ഒരു വനിതാ സ്ഥാനാര്‍ഥി മാത്രമാണ് വിജയം കണ്ടത്. ബോര്‍ഡ് ഓഫ് ഡയറക്ടര്‍ സ്ഥാനത്തേക്ക് മത്സരിച്ച മറ്റു സ്ഥാനാര്‍ഥികളുടെ പേരുവിവരങ്ങളും വോട്ടും ഇങ്ങനെ:
തോമസ് വര്‍ക്കി(874), ജോസ് കെ ജോണ്‍(863), മാത്യു തോമസ്(793), സൈമണ്‍ വാളാച്ചേരില്‍(729), പൊടിയമ്മ പിള്ള(750), അജു ജോണ്‍(739), മാത്യൂസ് ചാണ്ടപ്പിള്ള(724), ജോര്‍ജ് തോമസ് തെക്കേമല(710), സുബിന്‍ കുമാരന്‍(692)ലതീഷ് കൃഷ്ണന്‍(676), സജിത് ചാക്കോ(659).
തിരഞ്ഞെടുപ്പിന് മുഖ്യ ഇലക്ഷന്‍ കമ്മീഷണര്‍ ജോണ്‍ ബാബു, കമ്മീഷന്‍ അംഗങ്ങളായ രാജേഷ് വര്‍ഗീസ്, ക്രിസ്റ്റഫര്‍ ജോര്‍ജ്, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ജോസഫ് ജെയിംസ്, ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങളായ അനില്‍ ആറന്മുള, ജിമ്മി കുന്നശ്ശേരി, വിനോദ് വാസുദേവന്‍, മാഗ് പ്രസിഡന്റ് ജോജി ജോസഫ്, സെക്രട്ടറി മെവിന്‍ ജോണ്‍ മറ്റു ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.