റെജി കുര്യനെ ഫൊക്കാന ആർ. വി. പി സ്ഥാനാർഥിയായി മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൻ(മാഗ്) നോമിനേറ്റ് ചെയ്തു

ഹ്യൂസ്റ്റനിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും മാഗ് മുൻ ബോർഡ് ഓഫ് ഡയറക്ടറുമായ റെജി കുര്യനെ ഫൊക്കാന ആർ . വി. പി സ്ഥാനാർത്ഥിയായി മാഗ് എക്സിക്യൂട്ടീവ് കമ്മിറ്റി നോമിനേറ്റ് ചെയ്തു. ഫൊക്കാനയിൽ ദീർഘകാലമായി പ്രവർത്തിക്കുന്ന റെജി കുര്യൻ്റെ സ്ഥാനാർഥിത്വം ഹ്യൂസ്റ്റനിലെ ഫൊക്കാന പ്രവർത്തനങ്ങൾക്ക് നവ ഉന്മേഷം പകരുമെന്ന് മാഗ് പ്രസിഡൻ്റ് റോയ് മാത്യു, സെക്രട്ടറി വിനോദ് ചെറിയാൻ, ട്രഷറർ സുനിൽ തങ്കപ്പൻ എന്നിവർ അഭിപ്രായപ്പെട്ടു.

മാഗിനെക്കൂടാതെ ഫ്രണ്ട്സ് ഓഫ് പിയർ ലാൻഡ് മലയാളി കമ്മ്യൂണിറ്റിക്ക് വേണ്ടി പ്രസിഡൻ്റ് സാം കെ തോമസ് , സെക്രട്ടറി , ട്രഷറർ എന്നിവരും പിന്തുണ അറിയിച്ചു.

ഇമ്മാനുവേൽ മാർത്തോമ ഇടവകയുടെ വൈസ് പ്രസിഡൻ്റ്, സഭാ പ്രതിനിധി മണ്ഡലം കമ്മിറ്റിയംഗം,ഫൊക്കാന നാഷണൽ കമ്മിറ്റിയംഗം എന്നീ നിലകളിൽ സ്തുത്യർഹ സേവനം അനുഷ്ഠിച്ചിട്ടുള്ള റെജി കുര്യൻ്റെ സേവനം ടെക്സാസ് റീജിയന് ഒരു മുതൽക്കൂട്ടായിരിക്കുമെന്ന് മുൻ ഫൊക്കാന പ്രസിഡൻ്റ് ജി കെ പിള്ള, മുൻ ആർ വി പി മാരായ എറിക് മാത്യു, ഡോ. രഞ്ജിത്ത് പിള്ള എന്നിവർ അഭിപ്രായപ്പെട്ടു.

Reji Kurian nominated as Phokana R. V. P candidate by Malayali Association of Greater Houston (MAG)

Also Read

More Stories from this section

family-dental
witywide