ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും ഇനി ഫ്രീയാകില്ല; പേയ്ഡ് വേർഷൻ പുറത്തിറക്കാൻ മെറ്റ

ഫെയ്സ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും പേയ്ഡ് വേർഷൻ അവതരിപ്പിക്കാൻ ഒരുങ്ങി മെറ്റ കമ്പനി. പരസ്യങ്ങളുടെ ശല്യമൊഴിവാക്കി രണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ഉപയോഗിക്കാൻ ഉതകുന്ന രീതിയിലാണ് നീക്കം. തുടക്കത്തിൽ യൂറോപ്പിലാണ് പണം നൽകി പരസ്യങ്ങളൊഴിവാക്കാനുള്ള ഓപ്ഷൻ മെറ്റ അവതരിപ്പിക്കുകയെന്നാണ് സൂചന. ​എന്നാൽ കമ്പനി ഇക്കാര്യം ഇതുവരെ പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം, സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകള്‍ക്ക് ഈയിടെയായി കടുത്ത നിയന്ത്രണങ്ങള്‍ നടപ്പിലാക്കി വരുന്ന യൂറോപ്യന്‍യൂണിയന്റെ നടപടികളെ നേരിടാനാണ് മെറ്റയുടെ പുതിയ നീക്കമെന്നും റിപ്പോർട്ടുകളുണ്ട്.

പേയ്ഡ് വേർഷൻ അവതരിപ്പിക്കുമെങ്കിലും ഇപ്പോൾ ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും സൗജന്യമായി ഉപയോഗിക്കുന്നവരെ അത് യാതൊരു വിധത്തിലും ബാധിക്കില്ല. അതുപോലെ, പേയ്ഡ് പതിപ്പുകൾ സബ്സ്ക്രൈബ് ചെയ്യണമെങ്കിൽ എത്ര രൂപ നൽകണമെന്നതുമായി ബന്ധപ്പെട്ട വിവരങ്ങളും മെറ്റ പുറത്തുവിട്ടിട്ടില്ല.

More Stories from this section

dental-431-x-127
witywide