‘പലസ്തീന്‍ പോരാളികളോട് ഫോണ്‍ ശരിക്ക് പിടിക്കാന്‍ പറയാമോ’; പോസ്റ്റിനു പിന്നാലെ മിയ ഖലീഫയുമായുള്ള ബിസിനസ്സ് കരാര്‍ റദ്ദാക്കി കനേഡിയന്‍ അവതാരകന്‍

പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എക്‌സില്‍ പോസ്റ്റിട്ട മുന്‍ പോണ്‍ താരം മിയ ഖലീഫയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ‘പലസ്തീന്‍ സ്വതന്ത്ര പോരാളികളോട് ഫോണ്‍ ശരിയായി പിടിക്കാന്‍ ആരെങ്കിലും പറഞ്ഞുകൊടുക്കുമോ’ എന്നായിരുന്നു മിയ ഖലീഫയുടെ ആദ്യത്തെ പോസ്റ്റ്. ‘തുറന്ന ജയിലിന്റെ മതിലുകള്‍ പൊളിച്ച് എന്റെ ജനങ്ങള്‍ പുറത്തുവരുന്നത് ചരിത്ര പുസ്തകങ്ങളില്‍ രേഖപ്പെടുത്താന്‍ ഫോര്‍ കെ ദൃശ്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു’ എന്നും പിന്നാലെ മിയ വിശദീകരിച്ചിരുന്നു.

ഹമാസ് നടത്തിയ ആക്രമണത്തെ പിന്തുണച്ച് മിയ എക്സില്‍ പങ്കുവച്ച പോസ്റ്റിന് പിന്നാലെ, മിയയുമായുള്ള ബിസിനസ് കോണ്‍ട്രാക്ട് പിന്‍വലിക്കുന്നതായി വ്യക്തമാക്കി കനേഡിയന്‍ റേഡിയോ അവതാരകന്‍ ടൊഡ് ഷാപ്പിറോ രംഗത്തെത്തി. ‘ഇതൊരു ഭീകരമായ ട്വീറ്റാണ് മിയ ഖലീഫ. നിങ്ങളെ ഇപ്പോള്‍ തന്നെ പുറത്താക്കിയിരിക്കുന്നു. ഇതു വെറുപ്പുളവാക്കുന്നതിനും അപ്പുറമാണ്. ദയവായി ഒരു നല്ല മനുഷ്യനാകൂ. മരണം, ബലാത്സംഗം, മര്‍ദനം, ബന്ദിയാക്കല്‍ എന്നിവ നിങ്ങള്‍ അംഗീകരിക്കുന്നു എന്ന വസ്തുത തീര്‍ത്തും മോശമാണ്. നിങ്ങളുടെ അജ്ഞത വിശദീകരിക്കാന്‍ വാക്കുകള്‍ക്ക് കഴിയില്ല. ദുരന്തമുഖത്ത് നമ്മള്‍ മനുഷ്യര്‍ ഒരുമിച്ചുനില്‍ക്കണം. നിങ്ങള്‍ ഒരു മികച്ച വ്യക്തിയാകാന്‍ ഞാന്‍ പ്രാര്‍ഥിക്കുന്നു. എങ്കിലും വളരെ വൈകിപ്പോയെന്ന് എനിക്ക് തോന്നു.’ഷാപ്പിറോ എക്സില്‍ കുറിച്ചു.

നേരത്തേ പലസ്തീനിലെ നിലവിലെ സാഹചര്യം മനസിലാക്കിയാല്‍ അവരുടെ പക്ഷത്ത് നില്‍ക്കാതിരിക്കാന്‍ കഴിയില്ലെന്ന് മിയ ഖലീഫ പ്രതികരിച്ചിരുന്നു. പലസ്തീനിലെ നിലവിലെ സാഹചര്യം മനസിലാക്കിയാല്‍ അവരുടെ പക്ഷത്ത് നില്‍ക്കാതിരിക്കാന്‍ കഴിയില്ല. അതിന് കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ വംശീയതയുടെ തെറ്റായ വശത്താണ്. അത് കാലക്രമേണ ചരിത്രം തെളിയുമെന്നാണ് മിയ ഖലീഫ എക്സില്‍ കുറിച്ചത്.

ഒക്ടോബര്‍ ഏഴിന് മിയ ഖലീഫ പങ്കുവെച്ച ഈ പോസ്റ്റ് എക്സില്‍ ട്രെന്‍ഡിങ്ങാണ്. 20 മില്യണ്‍ ഇംപ്രഷന്‍സാണ് ഇതിന് ലഭിച്ചത്. അതേസമയം മിയയുടെ അഭിപ്രായത്തിനെതിരെ പ്രതിഷേധവും ശക്തമായി. നിരവധിയാളുകളാണ് മിയക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയത്. അറിവില്ലായ്മ കൊണ്ടാണ് ഇങ്ങനെ ഓരോന്നു പറയുന്നതെന്ന് ചിലര്‍ കമന്റ് ചെയ്തു. മെച്ചപ്പെട്ട ഒരു മനുഷ്യനാകാന്‍ ശ്രമിക്കൂവെന്നും ദുരന്തമുഖത്ത് മനുഷ്യര്‍ ഒരുമിക്കുകയാണ് വേണ്ടതെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.

Mia Khalifa’s “Disgusting” Post On Israel Attacks Costs Her Heavily

More Stories from this section

family-dental
witywide