
പത്തനംതിട്ട: ദത്തെടുത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 109 വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി. പന്തളം പൂഴിക്കാട് സ്വദേശി തോമസ് സാമുവലിനെയാണ് പോക്സോ കേസില്‍ കോടതി ശിക്ഷിച്ചത്. അടൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതിയുടേതാണ് വിധി. മക്കളില്ലാതിരുന്ന തോമസ് സാമുവലിന് സി ഡബ്ലിയുസി വഴി ലഭിച്ച പെണ്‍കുട്ടിയെയാണ് പീഡനത്തിന് ഇരയാക്കിയത്.
സംരക്ഷണം നല്‍കേണ്ട ആള്‍ തന്നെ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കുറ്റം തെളിഞ്ഞതായി കണ്ടെത്തിയ കോടതി പ്രതിക്ക് 109 വര്‍ഷം തടവിന് പുറമെ, ആറേകാല്‍ ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴത്തുക അടയ്ക്കാത്ത പക്ഷം 38 മാസം കൂടി അധിക ശിക്ഷ അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. 2021 മാര്‍ച്ച് മുതല്‍ 2022 മെയ് വരെയുള്ള കാലയളവില്‍ 12 വയസ്സുകാരി തുടര്‍ച്ചയായി ലൈംഗിക പീഡനത്തിന് ഇരയായതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.