യുദ്ധഭൂമിയിലെ യോധാവായി മോഹൻലാൽ; ‘വൃഷഭ’യുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി

മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രം ‘വൃഷഭ’യുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി. മോഹൻലാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഒപ്പം ചിത്രത്തിലെ തന്റെ കഥാപാത്ര ലുക്കും നടന്‍ പങ്കുവച്ചിട്ടുണ്ട്. യോദ്ധാവിന് സമാനമായി കയ്യിൽ വാളേന്തി നിൽക്കുന്ന മോഹൻലാലിനെ ചിത്രത്തിൽ കാണാം.

200 കോടി ബജറ്റില്‍ ഒരുങ്ങുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് വൃഷഭ. തെലുങ്കിലും മലയാളത്തിലുമായി നിര്‍മിക്കുന്ന ചിത്രം തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ഡബ് ചെയ്ത് റിലീസിന് എത്തിക്കും. നന്ദകിഷോര്‍ ആണ് വൃഷഭയുടെ സംവിധാനം. ബോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവായ ഏക്ത കപൂര്‍ ചിത്രത്തിന്‍റെ സഹനിര്‍മാണം നടത്തുന്നുണ്ട്.

മോഹന്‍ലാലിനൊപ്പം രാഹിണി ദ്വിവേദി,റോഷന്‍ മെക, ഷനയ കപൂര്‍, സഹ്‍റ ഖാന്‍, ശ്രീകാന്ത് മെക എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. എവിഎസ് സ്റ്റുഡിയോസ്, ഫസ്റ്റ് സ്റ്റെപ്പ് മൂവീസ്, ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ എന്നീ ബാനറുകളില്‍ അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് മെഹ്ത, ശ്യാം സുന്ദര്‍, ഏക്ത കപൂര്‍, ശോഭ കപൂര്‍, വരുണ്‍ മാതൂര്‍ എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മാണം.

More Stories from this section

family-dental
witywide