
വാഷിംഗ്ടണ്‍ : അധ്യാപികയുമായി വഴിവിട്ട ബന്ധം പുലര്‍ത്തിയ മകന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ അമ്മ വിവാദമായ ട്രാക്കിംഗ് ആപ്പായ Life360 ആപ്പ് ഉപയോഗിച്ചു. ആപ്പിന്റെ സഹായത്തോടെ പതിനെട്ടു കാരനായ മകനെ പിന്തുടര്‍ന്ന അമ്മ മകനെയും 26 കാരിയായ അധ്യാപികയേയും പാര്‍ക്കു ചെയ്ത കാറില്‍ കണ്ടെത്തുകായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ തന്റെ മകന്‍ റഗ്ബി പരിശീലനത്തില്‍ പങ്കെടുക്കാത്തതില്‍ ആശങ്കാകുലയായ ഒരു അമേരിക്കന്‍ അമ്മ, അവന്‍ എവിടെയാണെന്ന് കണ്ടെത്തുന്നതിന് വിവാദമായ 2008-ല്‍ അവതരിപ്പിച്ച Life360 ആപ്പ് ഉപയോഗിച്ചു. ഇതൊരു ഫാമിലി സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് ആപ്പാണ്. ലൊക്കേഷന്‍ അധിഷ്ഠിത സേവനമായി പ്രവര്‍ത്തിക്കുന്ന ഇത് സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും അവര്‍ എവിടെയാണെന്ന് കണ്ടെത്താന്‍ സഹായിക്കുന്നു. ആപ്പിന്റെ അറിയിപ്പിനെ തുടര്‍ന്ന് പാര്‍ക്ക് റോഡ് പാര്‍ക്കില്‍ മകന്റെ സാന്നിധ്യം അമ്മ കണ്ടെത്തി.
ഈ വെളിപ്പെടുത്തലില്‍ പരിഭ്രാന്തയായ അമ്മ നേരിട്ട് പാര്‍ക്കിലെത്തി. അവരുടെ മകനും സൗത്ത് മെക്ലെന്‍ബര്‍ഗ് ഹൈസ്‌കൂള്‍ അധ്യാപിക ഗബ്രിയേല കാര്‍ട്ടായ-ന്യൂഫെല്‍ഡും ഒരു കാറിനുള്ളില്‍ കണ്ടെത്തിയ അവര്‍ ഉടനടി വാഹനത്തിന്റെയും ലൈസന്‍സ് പ്ലേറ്റിന്റെയും ഫോട്ടോകള്‍ പകര്‍ത്തി. തുടര്‍ന്ന്, സംഭവം അറിയിക്കാന്‍ അവര്‍ അധികൃതരുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് വിദ്യാര്‍ത്ഥിയുമായുള്ള അനുചിതമായ ബന്ധവുമായി ബന്ധപ്പെട്ട് ന്യൂഫെല്‍ഡിനെതിരെ നിയമനടപടികളിലേക്ക് പൊലീസ് നീങ്ങി. സയന്‍സ് അധ്യാപികയായ കാര്‍ത്തായ ന്യൂഫെല്‍ഡ് വിദ്യാര്‍ത്ഥിയെ അവരുടെ കാറിലും അമ്മയുടെ വീട്ടിലും സ്വന്തം വസതിയിലും വച്ച് കണ്ടുമുട്ടിയതായി പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.












