ശവപറമ്പായി മൊറോക്കോ, മരണം 2000 കടന്നു; ആയിരങ്ങള്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്ക് അടിയില്‍

മൊറോക്കോ: വെള്ളിയാഴ്ച ഭൂകമ്പമുണ്ടായ മൊറോക്കോ അക്ഷരാര്‍ത്ഥത്തില്‍ ശവപറമ്പാണ്. എങ്ങും മനുഷ്യരുടെ ശരീരാവശിഷ്ടങ്ങള്‍ മാത്രം. ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ച മരണം 2000ത്തിന് മുകളിലാണ്. ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു. ജീവന് വേണ്ടി പിടയുന്ന ഒരുപാട് മനുഷ്യര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നു. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെങ്കിലും മലഞ്ചെരുകളിലെ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്കരമാണ്.

മൊറോക്കോയിലെ ചരിത്ര നഗരമായ മറാകേഷിലെ പല കെട്ടിടങ്ങളും നിലംപൊത്തി. വിനോദ സഞ്ചാരികള‍ക്കം ആയിരങ്ങളാണ് അപകടത്തില്‍പ്പെട്ടത്. മറാകേഷില്‍ നിന്ന് 45 മൈല്‍ അകലെയുള്ള മലമടക്കുകളാണ് ഭൂകമ്പത്തിന്റെ പ്രഭക കേന്ദ്രം. റിക്ടര്‍ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഏറ്റവും അധികം നാശം വിധച്ചത് പ്രഭവ കേന്ദ്രത്തിന് സമീപത്തുള്ള ഗ്രാമങ്ങളിലാണ്. അവിടെ മാത്രം മരണസംഖ്യ ആയിരം കടന്നുവെന്നാണ് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മൊറോക്കോക്ക് എല്ലാ സഹായങ്ങളും പ്രഖ്യാപിച്ച് ലോകരാജ്യങ്ങള്‍ രംഗത്തെത്തി. ജി 20 ഉച്ചകോടിയില്‍ മൊറോക്കോക്ക് ഒപ്പം നില്‍ക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എല്ലാ സഹായവും പ്രഖ്യാപിച്ച് യു.എ.ഇയും രംഗത്തെത്തി. രക്ഷാപ്രവര്‍ത്തനത്തിനായി ആവശ്യമായ സഹായങ്ങള്‍ ഉറപ്പാക്കാന്‍ ഏയര്‍ ബ്രിഡ്ജ് സ്ഥാപിക്കാന്‍ യു.എ.ഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. നിര്‍ദ്ദേശം നല്‍കി.

2023ന്റെ തുടക്കത്തില്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു തുര്‍ക്കിയിലെ ഭൂകമ്പം ഉണ്ടായത്. അമ്പതിനായിരത്തിലധികം പേര്‍ക്ക് അവിടെ ജീവന്‍ നഷ്ടമായി. ആ നടുക്കം മാറും മുമ്പാണ് ലോകത്തെ മറ്റൊരു വിനോദ സഞ്ചാര കേന്ദ്രം കൂടിയായ മൊറോക്കോയിലും വലിയ ദുരന്തം.

Morocco passes 2,000 deaths with tears

More Stories from this section

family-dental
witywide