മകന്‍ അപകടത്തില്‍ മരിച്ചു; സോഷ്യല്‍ മീഡിയ വഴി വിവരമറിഞ്ഞ അമ്മ കിണറ്റില്‍ ചാടി മരിച്ചു

തിരുവനന്തപുരം: കോളജ് ക്യാംപസില്‍ അപകടത്തില്‍ മകന്‍ മരിച്ച വിവരം സമൂഹ മാധ്യമങ്ങളിലൂടെ മനസ്സിലാക്കിയ അമ്മ കിണറ്റില്‍ ചാടി ജീവനൊടുക്കി. നെടുമങ്ങാട് വെ ള്ളൂര്‍കോണം സ്വദേശി സജിന്‍ മുഹമ്മദ്(28) അമ്മ ഷീജ ബീഗം എന്നിവരാണ് മരിച്ചത്. വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ അവസാന വര്‍ഷ എംവിഎസ്സി വിദ്യാര്‍ഥിയായ സജിന്‍ ക്യാംപസിലുണ്ടായ അപകടത്തിലാണ് മരിച്ചത്.

അപകടവിവരം അറിഞ്ഞ് ബന്ധുക്കള്‍ക്ക് ഒപ്പം വയനാട്ടിലേക്ക് തിരിച്ചതാണ് ഷീജ. രാത്രി വഴിയില്‍ വച്ച് സജിന്‍ മരിച്ച വിവരം അറിഞ്ഞ ബന്ധുക്കള്‍ ഷീജയെ വീട്ടില്‍ തിരികെ വിട്ടിട്ട് വയനാട്ടിലേക്ക് തിരിച്ചു.

രാത്രി വൈകി മരണവിവരം സമൂഹമാദ്യമങ്ങളിലൂടെ അറിഞ്ഞ ഷീജ ബന്ധുവീട്ടിലെ കിണറ്റഇല്‍ ചാടി ആത്മഹത്യ ചെയ്തു. വെള്ളൂര്‍ കോണം ഗവ. എല്‍പിസ് അധ്യാപികയാണ് ഷീജ. ഭര്‍ത്താവ് റിട്ട. റെയ്ഞ്ച് ഓഫിസര്‍ സുലൈമാന്‍. ഇവര്‍ക്ക് ഒരു മകള‍ കൂടിയുണ്ട്.