ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നശേഷമുള്ള ആദ്യ ഓണം ആഘോഷിച്ച് നടി നയന്‍താരയും ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവനും. കസവ് മുണ്ടുടുത്ത് സദ്യ കഴിക്കുന്ന ഉയിരിന്റേയും ഉലഗത്തിന്റേയും ചിത്രങ്ങളാണ് വിഘ്‌നേഷ് ശിവന്‍ പോസ്റ്റ് ചെയ്തത്.
ഉയിരിനും ഉലഗിനുമൊപ്പമുള്ള ആദ്യ ഓണം എന്ന കുറിപ്പോടെയാണ് വിഘ്നേഷ് ചിത്രങ്ങൾ പങ്കുവെച്ചത്. കൂടാതെ നയൻതാരയ്ക്കൊപ്പമുള്ള ചിത്രങ്ങളും സംവിധായകൻ പങ്കുവെച്ചിട്ടുണ്ട്.
2022 ജൂൺ ഒമ്പതിനായിരുന്നു നയൻതാരയുടേയും വിക്കിയുടേയും വിവാഹം. 2022 ഒക്ടോബറിൽ ഇരുവർക്കും ഇരട്ടകുട്ടികൾ പിറന്നു. മഹാബലിപുരത്തു നടന്ന വിവാഹത്തിൽ ബോളിവുഡ് താരം ഷാരൂഖ് ഖാൻ, കമൽ ഹാസൻ, രജനീകാന്ത്, സൂര്യ, വിജയ് തുടങ്ങി സിനിമാ ലോകത്തെ പ്രമുഖരെല്ലാം പങ്കെടുത്തിരുന്നു.
ഉയിർ രുദ്രനീൽ എൻ ശിവൻ, ഉലഗ് ദൈവിക് എൻ ശിവൻ എന്നിങ്ങനെയാണ് മക്കൾക്ക് നയൻതാരയും വിഘ്നേഷും പേര് നൽകിയത്. ക്രിസ്മസ്, ദീപാവലി തുടങ്ങിയ ആഘോഷങ്ങള്‍ക്കെല്ലാം കുഞ്ഞുങ്ങള്‍ക്കൊപ്പമുള്ള ചിത്രം വിഘ്‌നേഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ആരാധകര്‍ക്ക് ആശംസ അറിയിച്ചുള്ള ഈ പോസ്റ്റുകളില്‍ കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തിയിരുന്നില്ല.