നവകേരള സദസ്സിന് അങ്ങ് കേന്ദ്രത്തിൽ നിന്നു പണി വന്നു; കുട്ടികളെ വെയിലത്തു നിർത്തിയതിനെതിരെ കേന്ദ്ര ബാലാവകാശ കമ്മിഷൻ

ആരംഭിക്കുന്നതിനു മുമ്പ് തന്നെ വിവാദങ്ങൾ അകമ്പടിക്കു വന്ന നവകേരള സദസ്സിന് പുതിയ വിഷയം കൂടി കിട്ടി. നവകേരള ബസിൽ മുഖ്യമന്ത്രിയും മന്ത്രിമാരും കടന്നുപോകുന്ന വഴിയിൽ സ്കൂൾ കുട്ടികളെ നിർത്തി മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ ചീഫ് സെക്രട്ടറിക്ക് നോട്ടിസ് അയച്ചിരിക്കുകയാണ് ദേശീയ ബാലാവകാശ കമ്മിഷൻ. വിഡിയോ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അതിനെ ആധാരമാക്കി കമ്മിഷൻ സ്വമേധയാ കേസെടുക്കുമെന്നുമാണ് നോട്ടിസിൽ അറിയിച്ചിരിക്കുന്നത്.

അനൂപ് കൈപ്പള്ളി എന്ന ട്വിറ്റർ ഹാന്‍ഡിലില്‍ നിന്നു ലഭിച്ച വിഡിയോയെ ആസ്പദമാക്കിയും, വിവേക് എന്ന വ്യക്തിയുടെ പരാതിയിലുമാണ് കമ്മിഷൻ നടപടിയെടുക്കുന്നതെന്ന് നോട്ടിസിൽ പറയുന്നു.

സിപിഎം നേതൃത്വം നൽകുന്ന സർക്കാരിന്റെ പ്രചരണാർത്ഥം സംസ്ഥാനത്തുടനീളം ഇതുപോലെ കുട്ടികളെ നിരത്തിലിറക്കാനുള്ള നിർദ്ദേശമുണ്ടെന്നു മനസിലാക്കിയാണ് നടപടി. ഇത്തരത്തിൽ രാഷ്ട്രീയ പ്രചാരണ പരിപാടികളിൽ നിരന്തരം പങ്കെടുപ്പിക്കുന്നത് കുട്ടികളുടെ പഠനം തടസ്സപ്പെടുത്തുമെന്നു മാത്രമല്ല കുട്ടികളുടെ മാനസികാരോഗ്യത്തെയും ബാധിക്കുമെന്ന് നോട്ടിസിൽ എടുത്തുപറയുന്നു.

കണ്ണൂരിലെ തലശേരി മണ്ഡലത്തിലെ ചമ്പാടാണ് അധ്യയനസമയത്ത് കുട്ടികളെ സ്കൂളിന് പുറത്ത് നിർത്തി മുദ്രാവാക്യം വിളിപ്പിച്ചത്. വിഷയം പ്രതിപക്ഷം ഏറ്റെടുക്കുകയും വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വിധേയമാവുകയും ചെയ്തിരുന്നു. സംഭവം ബാലാവകാശ കമ്മീഷന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് കെ എസ് യു ഉൾപ്പെടെയുള്ള സംഘടനകൾ പറഞ്ഞിരുന്നു. കുട്ടികളെ വെയിലത്ത് നിർത്തുന്നത് ശരിയല്ല എന്നും കുട്ടികളെ നിരത്തിൽ നിർത്തരുതെന്നും മുഖ്യമന്ത്രി ഇന്നു പറഞ്ഞിരുന്നു.

NCRC notice to Kerala Govt over students made to stand in blazing sun for Navakerala Sadas

More Stories from this section

family-dental
witywide