
ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ചര്‍ച്ചസ് ഓഫ് ഹുസ്റ്റണ്‍ (ഐസിഇസിഎച്ച്) 2024 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ
തെരഞ്ഞെടുത്തു. ഡിസംബര്‍ 14 നു വ്യാഴാഴ്ച സെന്റ് ജോസഫ് സീറോ മലബാര്‍ കത്തോലിക്ക ഫൊറോനാ] ദേവാലയത്തില്‍ വച്ച് നടന്ന പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. പ്രസിഡണ്ട് റവ. ഫാ. ജെക്കു സഖറിയ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ആന്‍സി ശാമുവേല്‍ സ്വാഗതവും ട്രഷറര്‍ രാജന്‍ അങ്ങാടിയില്‍ നന്ദിയും അറിയിച്ചു.
ഭാരവാഹികള്‍: പ്രസിഡന്റ് റവ. ഫാ. ഡോ. ഐസക് ബി പ്രകാശ്, വൈസ് പ്രസിഡന്റ് റവ.ഫാ.രാജേഷ് ജോണ്‍, സെക്രട്ടറി റെജി ജോര്‍ജ്, ട്രഷറര്‍ രാജന്‍ അങ്ങാടിയില്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സിമി തോമസ്, യൂത്ത് കോര്‍ഡിനേറ്റര്‍ റവ. സോനു വറുഗീസ്, പബ്ലിക് റിലേഷന്‍സ്-ജോണ്‍സന്‍ ഉമ്മന്‍, സ്‌പോര്‍ട്‌സ് കണ്‍വീനര്‍ റവ. ഫാ. ജെക്കു സഖറിയാ, വോളന്റീയര്‍ ക്യാപ്റ്റന്‍മാര്‍ ജോണ്‍സന്‍ വറുഗീസ്, ഷീജ വറുഗീസ്, ഓഡിറ്റര്‍ എബ്രഹാം തോമസ്.
കമ്മിറ്റിയംഗങ്ങള്‍ ഡോ. അന്ന ഫിലിപ്പ്, ബിജു ചാലക്കല്‍, ജതിഷ്, സ്‌പോര്‍ട്‌സ് കമ്മിറ്റിയംഗങ്ങള്‍ റജി കോട്ടയം, നൈനാന്‍ വീട്ടിനാല്‍, ബിനു രാജന്‍, ബിജു എബ്രഹാം, തോമസ് കുട്ടി വൈക്കത്തുശ്ശേരില്‍. ഗായകസംഘം കോര്‍ഡിനേറ്റര്‍: ഡോ. അന്ന ഫിലിപ്പ്, റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുളിശ്ശേരില്‍ എന്നിവരെ തെരഞ്ഞെടുത്തു.
ജനുവരി 1 നു തിങ്കളാഴ്ച വൈകുന്നേരം 4 മുതല്‍ 42 മത് ക്രിസ്മസ് ആഘോഷവും അതിനോടനുബന്ധിച്ചു വിവിധ ഇടവകകളെ പങ്കെടുപ്പിച്ച് 2 മത് ക്രിസ്മസ് കരോള്‍ മത്സരവും ഉണ്ടായിരിക്കുന്നതാണെന്നു ഭാരവാഹികള്‍ അറിയിച്ചു. സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തിലാണ് ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷ പരിപാടികള്‍.