ട്രംപിൻ്റെ നയങ്ങളുടെ ബാക്കി! കടുത്ത തിരിച്ചടി നേരിട്ട് യുഎസ് തൊഴിൽ വിപണി, ആശങ്കയായി ജൂലൈയിലെ റിപ്പോർട്ട്

വാഷിംഗ്ടൺ: യുഎസ് തൊഴിൽ വിപണി ജൂലൈ മാസത്തിൽ ഗണ്യമായി ദുർബലമായതായി റിപ്പോർട്ട്. കഴിഞ്ഞ മാസങ്ങളിൽ പ്രതീക്ഷിച്ചതിലും വളരെ കുറഞ്ഞ തൊഴിൽ വളർച്ചയാണ് രേഖപ്പെടുത്തിയത്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വ്യാപാരനയങ്ങൾ തൊഴിൽ മേഖലയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന സൂചനയാണ് ഇത് നൽകുന്നത്.

ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്‌സ് വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം, കഴിഞ്ഞ മാസം അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിൽ 73,000 പുതിയ തൊഴിലവസരങ്ങൾ മാത്രമാണ് കൂട്ടിച്ചേർക്കപ്പെട്ടത്. കൂടാതെ, മെയ്, ജൂൺ മാസങ്ങളിലെ തൊഴിൽ കണക്കുകൾ 258,000 ആയി കുറച്ചു. ഇതോടെ മെയ് മാസത്തിലെ കണക്കുകൾ 19,000 ആയും ജൂണിലെ കണക്കുകൾ 14,000 ആയും പുനഃക്രമീകരിച്ചു.

ഈ കണക്കുകൾ പ്രകാരം, നാല് വർഷത്തിനിടയിലെ ഏറ്റവും ദുർബലമായ തൊഴിൽ വളർച്ചയാണ് ജൂണിൽ രേഖപ്പെടുത്തിയത്. “ട്രംപിന്റെ സാമ്പത്തിക നയങ്ങൾ തൊഴിൽ വിപണിയിൽ പ്രതിഫലിച്ചു തുടങ്ങിയിരിക്കുന്നു. മെയ്, ജൂൺ മാസങ്ങളിൽ നാല് ലക്ഷത്തോളം തൊഴിലവസരങ്ങൾ വെട്ടിക്കുറച്ചത് അതീവ ഗൗരവകരമായ വിഷയമാണ്,” എഫ്.ഡബ്ല്യു.ഡി. ബോണ്ട്സ് ചീഫ് ഇക്കണോമിസ്റ്റ് ക്രിസ്റ്റഫർ റപ്കി പറഞ്ഞു.

More Stories from this section

family-dental
witywide