
സ്റ്റോക് ഹോം: 2023ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം നോര്‍വീജിയന്‍ എഴുത്തുകാരന്‍ ജോണ്‍ ഫോസെക്ക്. ശബ്ദമില്ലാത്തവരുടെ ശബ്ദമാകുന്നവയാണ് ഫോസെയുടെ കൃതികളെന്ന് പുരസ്‌കാര പ്രഖ്യാപന വേളയില്‍ സ്റ്റോക്ക്‌ഹോമിലെ സ്വീഡിഷ് അക്കാദമി വിലയിരുത്തി. നൊബേല്‍ പുരസ്‌കാരത്തിന്റെ കാരണഭൂതനായ ആല്‍ഫ്രഡ് നൊബേലിന്റെ തന്നെ വാക്കുകളില്‍, സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കേണ്ടത് ‘സാഹിത്യ മേഖലയില്‍, ആദര്‍ശപരമായ രീതിയില്‍ ഏറ്റവും മികച്ച കൃതിയുടെ സൃഷ്ടാവിനാണ്’.
ഗദ്യ സാഹിത്യത്തിന് നല്‍കിയ മികച്ച സംഭാവകള്‍ പരിഗണിച്ചാണ് ഫോസെയെ നൊബേല്‍ പുരസ്‌കാരത്തിന് പരിഗണിച്ചിരിക്കുന്നത്. നാടകങ്ങള്‍, നോവലുകള്‍, കവിതാ സമാഹാരങ്ങള്‍, ഉപന്യാസങ്ങള്‍, കുട്ടികളുടെ പുസ്തകങ്ങള്‍, വിവര്‍ത്തനങ്ങള്‍ തുടങ്ങി നിരവധി കൃതികള്‍ ഫോസെയുടേതായിട്ടുണ്ട്. അദ്ദേഹത്തിന്റെ എഴുത്തുകളും നാടകങ്ങളും ശബ്ദമില്ലാത്തവരുടെ ശബ്ദമാണെന്ന് നൊബേല്‍ പുരസ്‌കാര നിര്‍ണയ സമിതി വിലയിരുത്തി.















