
കൊച്ചി കുസാറ്റില്‍ ടെക് ഫെസ്റ്റിനിടെ ഉണ്ടായ അപകടം ഓഡിറ്റോറിയത്തിന് ഉള്‍ക്കൊള്ളാവുന്നതിലും അധികം പേര്‍ തള്ളിക്കയറിത് മൂലം. പ്രതീക്ഷിച്ചതിലും അധികം ആളുകൾ വന്നു. തിരക്ക് നിയന്ത്രിക്കാൻ ആരുമുണ്ടായിരുന്നില്ല. അപകടം നടന്നപ്പോൾ രക്ഷിക്കാനെത്തിയത് നാട്ടുകാരും പൊതുപ്രവർത്തകരുമാണ്. ഓഡിറ്റോറിയത്തിലേക്ക് കയറാനും ഇറങ്ങാനും ഒരു വാതിൽ മാത്രമേ തുറന്നിരുന്നുള്ളു എന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടത്തില്‍ രണ്ട് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് മരിച്ചത്.
അപകടത്തില്‍ നിലവില്‍ 72 പേര്‍ക്ക് പരുക്കേറ്റിണ്ടുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഇതില്‍ 2 പേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു.ഓപണ്‍ എയര്‍ ഓഡിറ്റോറിയത്തിന്റെ ഗേറ്റ് തള്ളിത്തുറന്ന് ആളുകള്‍ കൂടുതല്‍ പേര്‍ കയറിയതാണ് അപകടത്തിന് കാരണമായതെന്നും.
ബോളിവുഡ് ഗായിക നികിത ഗാന്ധിയുടെ സംഗീത നിശായായിരുന്നു സംഭവ സമയത്ത് ഓഡിറ്റോറിയത്തിൽ നടന്നിരുന്നത്. പരിപാടി തുടങ്ങും മുന്‍പായിരുന്നു അപകടം ഉണ്ടായത്. രണ്ടായിരത്തോളം പേരുള്ള ഓഡിറ്റോറിയത്തിലേക്ക് മഴപെയ്തതോടെ കൂടുതൽ ആളുകൾ ഇരച്ചു കയറിയതാണ് ഇത്രയും ഗുരുതരമായ അപകടത്തിലേക്ക്നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ കളമശേരി മെഡിക്കല്‍ കോളേജിലും എറണാകുളം ജനറല്‍ ആശുപത്രിയിലും വിന്യസിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ചികിത്സയ്ക്ക് ഉള്‍പ്പെടെ ക്രമീകരണങ്ങളൊരുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. സ്വകാര്യ ആശുപത്രികള്‍ക്കും സജ്ജമാകാന്‍ നിര്‍ദേശം നല്‍കി. മതിയായ കനിവ് 108 ആംബുലന്‍സുകള്‍ സജ്ജമാക്കാനും നിര്‍ദേശം നല്‍കിയതായും മന്ത്രി കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിച്ചു