ഓണം ബംപര്‍ 25 കോടി തമിഴ് നാട്ടിലേക്ക്, വിറ്റത് കോഴിക്കോട്ടെ ബാവ ഏജന്‍സി

തിരുവനന്തപുരം: ഇത്തവണത്തെ ഓണം ബംപര്‍ കോയമ്പത്തൂര്‍ അന്നൂര്‍ സ്വദേശി നടരാജന് . കോഴിക്കോട്ടെ ബാവ ഏജന്‍സിയുടെ ടിക്കറ്റിനാണ് സമ്മാനം. നമ്പര്‍ – TE 230662. പാലക്കാട് വാളയാര്‍ ഡാം റോഡിലുള്ള ഗുരുസ്വാമിയുടെ കടയില്‍നിന്നാണ് ടിക്കറ്റ് വിറ്റുപോയത്.

നാലു ദിവസം മുമ്പാണ് ടിക്കറ്റ് പോയത്. സമ്മാനം 25 കോടിയാണെങ്കിലും എല്ലാ നികുതികളും കഴിഞ്ഞ് കയ്യില്‍ കിട്ടുക 13 കോടി 79.25 ലക്ഷമാണ്. കൂടാതെ ഒരു കോടി വച്ച് 20 പേര്‍ക്ക് രണ്ടാം സമ്മാനമുണ്ട്.

ഇന്നു നറുക്കെടുപ്പിന് തൊട്ടുമുമ്പ് വരെ ലോട്ടറി വില്‍പ്പന തകൃതിയായിരുന്നു. 76 ലക്ഷത്തിന് അടുത്ത് ഓണം ബംപര്‍ ലോട്ടറി വിറ്റു പോയിട്ടുണ്ട്. ഉച്ച കഴിഞ്ഞ് രണ്ടരയ്ക്ക് തിരുവനന്തപുരം ഗോര്‍ക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്. 500 രൂപയായിരുന്നു ടിക്കറ്റ് വില.