ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരം: തൃശൂരിലെ ഏഹം ബിച്ച ഓവറോൾ ചാംപ്യൻ

തൃശൂർ: ഓർമ്മ ഇൻറർനാഷനലിന്റെ ആഭിമുഖ്യത്തിൽ ഓർമ്മ ടാലന്റ് പ്രമോഷൻ ഫോറം അന്താരാഷ്ട്രാ തലത്തിൽ സംഘടിപ്പിച്ച പ്രസംഗ മത്സരത്തിലെ ഗ്രാന്റ് ഫിനാലെ തൽസമയ മത്സരത്തിൽ തൃശൂർ ജില്ലയിലെ പെരിമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്കൂളിലെ ഏഹം ബിച്ച ഓവറോൾ ചാംപ്യനായി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് സമ്മാനം.

മലയാളം വിഭാഗത്തിൽ കൊല്ലം അഞ്ചൽ സെന്റ് ജോൺസ് ഹയർ സെക്കന്ററി സ്കൂളിലെ നൈനു ഫാത്തിമ, കൂത്താട്ടുകുളം മേരിഗിരി പബ്ളിക് സ്കൂളിലെ റബേക്ക ബിനു ജേക്കബ്, ഭരണങ്ങാനം സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിലെ ലീനു കെ ജോസ് എന്നിവർ ഒന്നുമുതൽ മൂന്നുവരെ സ്ഥാനങ്ങൾ കരസ്ഥമാക്കി. ഇംഗ്ലീഷ് വിഭാഗത്തിൽ ഇടുക്കി പുളിയന്മല കാർമ്മൽ പബ്ലിക്ക് സ്കൂളിലെ നോയ യോഹന്നാൻ, എറണാകുളം സെന്റ് തെരേസാസ് കോളജിലെ നിഖിത അന്ന പ്രിൻസ്, പാലക്കാട്ട് കാണിക്കമാത കോൺവെന്റ് ഹയർ സെക്കന്ററി സ്കൂളിലെ ശ്രീയാ സുരേഷ് എന്നിവർ ഒന്നുമുതൽ മൂന്നു വരെ സ്ഥാനങ്ങൾ നേടി. ഇരു വിഭാഗങ്ങളിലും ഒന്നു മുതൽ മൂന്നു വരെ സ്ഥാനങ്ങൾ നേടിയവർക്കു യഥാക്രമം 50000, 25000, 15000 രൂപ വീതം ക്യാഷ് അവാർഡും പ്രശസ്തി പത്രവും ശില്പവും സമ്മാനിച്ചു.

നാല് മുതൽ എട്ടുവരെ സ്ഥാനങ്ങൾ നേടിയവർക്കു 5000 രൂപ വീതവും 4 പേർക്കു 3000 രൂപ വീതവും 3 പേർക്കു രണ്ടായിരം രൂപ വീതവും സമ്മാനിച്ചു.

More Stories from this section

dental-431-x-127
witywide